Content | കോട്ടയം: ക്രൈസ്തവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളനാപരമായി ചിത്രീകരിച്ചിട്ടുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി ക്രൈസ്തവരെ തേജോവധം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് കൂട്ടുനില്‍ക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. വിശ്വാസങ്ങളെ വ്രണപ്പെടുത്തുംവിധം ചില െ്രെകസ്തവ വിരുദ്ധ ശക്തികള്‍ തയാറാക്കുന്ന ഇത്തരം സിനിമകള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം.
യേശുവിന്റെ നാമം അവഹേളനാപരമായി സിനിമകളില്‍ ഉപയോഗിക്കുന്നതില്‍ ക്രൈസതവ വിശ്വാസികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ക്രൈസ്തവരെ അവഹേളിച്ച് പണം സമ്പാദിക്കാന്‍ സിനിമ രംഗത്തുള്ളവര്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതില്നിണന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |