category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്കായി തൃശൂര്‍ അതിരൂപത കൈമാറിയത് അഞ്ച് ഏക്കര്‍ സ്ഥലം
Contentതൃശൂര്‍: പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചു നല്‍കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്കായി രണ്ടു വര്‍ഷം മുന്‍പ് തൃശൂര്‍ അതിരൂപത കൈമാറിയത് അഞ്ച് ഏക്കര്‍ സ്ഥലം. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാന്പാറയിലാണു സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിക്കു സ്ഥലം നല്‍കിയത്. 2018 ഒക്ടോബറില്‍ സ്ഥലത്തോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 15 ലക്ഷം രൂപയും കൈമാറിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്രളയക്കെടുതിയില്‍ അകപ്പെട്ടു വീടു നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി വീടു തകര്‍ന്നവര്‍ക്കും അതിരൂപതയും അതിരൂപതയിലെ ഇടവകകളും സ്വന്തം നിലയില്‍ നിര്‍മിച്ചുനല്‍കിയ ഭവനങ്ങള്‍ക്കു പുറമേയാണു സര്‍ക്കാരിന്റെ പദ്ധതിയില്‍ ഭാഗഭാക്കായത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, അന്നത്തെ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, മേയര്‍ അജിത ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രി എ.സി. മൊയ്തിനാണു രേഖകളും ചെക്കും കൈമാറിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-27 09:20:00
Keywordsതൃശൂ
Created Date2020-02-27 08:54:42