category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജനിക്കാനും ജീവിക്കാനുമുള്ള അവകാശം കവര്‍ന്നെടുക്കാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല: മാര്‍ പോളി കണ്ണൂക്കാടന്‍
Contentചാലക്കുടി: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം കവര്‍ന്നെടുക്കാന്‍ ഒരു സര്‍ക്കാരിനും അധികാരിക്കും അവകാശമില്ലെന്നും, മനുഷ്യജീവനെ ഇല്ലായ്മ ചെയ്യുന്നത് മനുഷ്യജീവനെതിരെയുള്ള തിന്മയാണെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്ന നിയമങ്ങള്‍ക്കെതിരെ ഇരിങ്ങാലക്കുട രൂപത മരിയന്‍ പ്രോലൈഫ് മൂവ്‌മെന്റിന്റെയും, ചാലക്കുടി ഫൊറോന ഇടവകയുടെയും സംയുക്താഭിമുഖ്യത്തില്‍ ടൗണില്‍ വായ്മൂടിക്കെട്ടി ജീവസംരക്ഷണ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. കിരാതമായ ഈ നിയമം ആര്‍ഷഭാരതത്തിനു യോജിച്ചതല്ല. സാമൂഹ്യമായ അസന്തുലിതാവസ്ഥ വര്‍ധിക്കുമെന്നും കാട്ടാളനിയമം വേണ്ടെവേണ്ടയെന്ന് ഉദ്‌ഘോഷിക്കാന്‍ കഴിയണമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ഇതിനെതിരെ ശബ്ദം ഉയരണമെന്നും ബിഷപ്പ് പറഞ്ഞു. വായ് മൂടിക്കെട്ടി രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സൗത്ത് ജംഗ്ഷനില്‍ മാര്‍ച്ച് സമാപിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഫിന്റോ ഫ്രാന്‍സിസ് പ്രമേയം അവതരിപ്പിച്ചു. ടൗണ്‍ ഇമാം ഹുസൈന്‍ ബാഖവി, കെ.സി.ബി.സി പ്രോ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറന്പില്‍, സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍, മരിയന്‍ പ്രോലൈഫ് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. ജോജി പാലമറ്റത്ത്, ഫാ. പോളി പടയാട്ടി, ഫാ. ആന്റോ തച്ചില്‍, സിസ്റ്റര്‍ നിസ, സേവ്യര്‍ പള്ളിപ്പാട്ട്, പൗലോസ് ചിറപ്പണത്ത്, ജോസ് പുതുശേരി, പ്രഫ. ആനി ഫെയ്ത്ത്, ടി.വി. ജോസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഡോ. രെജു വര്‍ഗീസ് സ്വാഗതവും, പ്രസിഡന്റ് ജോളി ജോസഫ് എടപ്പിള്ളി നന്ദിയും പറഞ്ഞു. നേരത്തെ സെന്റ് മേരീസ് പള്ളിയില്‍നിന്നും ആരംഭിച്ച വായ് മൂടിക്കെട്ടിയുള്ള ജീവസംരക്ഷണ മാര്‍ച്ചിന് രൂപത ചാന്‍സലര്‍ ഫാ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, ഫാ. തോമസ് എളംകുന്നപ്പുഴ, ഫാ. മനോജ് കരിപ്പായി, ഫാ. മനോജ് മേയ്ക്കാടത്ത്, ഫാ. ഡിന്റോ തെക്കിനിയത്ത്, ഫാ. ജെയിന്‍ കടവില്‍, അഡ്വ. സുനില്‍ ജോസ്, പോള്‍ ഇയ്യനത്ത്, ജോര്‍ജ് കണിച്ചായി, ബാബു മാത്തന്‍, ഫാ. ചാക്കോ കാട്ടുപറന്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-27 12:23:00
Keywordsജീവന്‍
Created Date2020-02-27 11:58:05