category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കലാപബാധിത പ്രദേശങ്ങള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും സംഘവും സന്ദര്‍ശിച്ചു
Contentന്യൂഡല്‍ഹി: ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ കലാപബാധിത പ്രദേശങ്ങള്‍ ഫരീദാബാദ് രൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും സംഘവും സന്ദര്‍ശിച്ചു. സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലും മറ്റു വൈദികരും അത്മായരും സംഘത്തിലുണ്ടായിരുന്നു. രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെയും യുവജന വിഭാഗത്തിന്റെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ വര്‍ഗീയ ലഹളയില്‍ ഇരയായവര്‍ക്ക് മരുന്നും ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഈയിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകവും വേദനയുളവാക്കുന്നതും ആണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ഭീതിയിലും അനിശ്ചിതാവസ്ഥയിലുമാണ്. കലാപത്തിന്റെ ഇരകളായവര്‍ക്ക് മരുന്നും ഭക്ഷണസാധനങ്ങളും താമസ സൗകര്യങ്ങളും ഫരീദാബാദ് രൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് വിഭാഗമായ എസ്‌ജെഎസ്എസ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് ഫാ. മാര്‍ട്ടിന്‍ പാലമറ്റം അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-01 05:54:00
Keywordsഡല്‍ഹി
Created Date2020-03-01 05:33:49