category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൊറോണ: പുരാതന ഭൂഗർഭ ശ്മശാനങ്ങള്‍ വത്തിക്കാന്‍ അടച്ചു
Contentറോം: കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങൾക്കായി തുറന്നു നല്‍കിയ ഇറ്റലിയിലെ പുരാതന ഭൂഗര്‍ഭ ശ്മശാനങ്ങളായ കാറ്റകോമ്പുകളെല്ലാം വത്തിക്കാൻ അടച്ചു. ഭൂഗർഭ ഇടങ്ങളിൽ പ്രവർത്തിക്കുന്ന കാറ്റകോമ്പുകളെല്ലാം വൈറസ് പടരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ആയതുകൊണ്ട് ഗൈഡുകളെയും സന്ദർശകരെയും സംരക്ഷിക്കുന്നതിനാണ് ഇൗ തീരുമാനം എടുത്തതെന്ന് പൊന്തിഫിക്കൽ കമ്മീഷൻ ഫോർ സേക്രഡ് ആർക്കിയോളജി സെക്രട്ടറിയും വത്തിക്കാൻ ഉദ്യോഗസ്ഥനുമായ മോൺ. പാസ്ക്വേൽ ഇക്കോബോൺ വ്യക്തമാക്കി. രണ്ടാം നൂറ്റാണ്ടിലെ ഭൂഗർഭ ശ്മശാന സ്ഥലങ്ങളാണ് കാറ്റകോമ്പുകൾ. മൃദുവായ ട്യൂഫോ കല്ലിൽ നിന്ന് വെട്ടിമാറ്റിയ നിരവധി കിലോമീറ്റർ ഭൂഗർഭ തുരങ്കങ്ങൾ ഉൾക്കൊള്ളുന്നതാണ് കാറ്റകോമ്പുകൾ. ഇറ്റലിയിലുടനീളവും വത്തിക്കാനിലുമായി നിരവധി ക്രിസ്ത്യൻ കാറ്റകോമ്പുകൾ സിസിലി, ടസ്കാനി, സാർഡിനിയ എന്നിവയുൾപ്പെടെ നിരവധി കാറ്റകോമ്പുകൾ വത്തിക്കാന് സ്വന്തമായിട്ടുണ്ട്. അവയെല്ലാം പര്യവേക്ഷണം നടത്തി പൊതുജനങ്ങൾക്കായി തുറന്നു നല്‍കിയിരിക്കുകയായിരിന്നു. കാറ്റകോമ്പുകൾ എത്രയും വേഗം വീണ്ടും തുറക്കാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്ന് മോണ്‍. ഇക്കോബോൺ പറഞ്ഞു. കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്നു യൂറോപ്പിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യമാണ് ഇറ്റലി. 17 മരണങ്ങളും എഴുനൂറിലധികം അണുബാധകളും ഇതുവരെ രാജ്യത്തു സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ലോംബാർഡി, വെനെറ്റോ മേഖലകളിലെ ചെറിയ പട്ടണത്തിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-01 06:26:00
Keywordsഭൂഗര്‍ഭ
Created Date2020-03-01 06:01:31