Content | വത്തിക്കാൻ സിറ്റി: ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ കൊറോണ വ്യാപിക്കുന്നതിനിടെ ഫ്രാൻസിസ് പാപ്പയ്ക്കും കൊറോണ പിടിപ്പെട്ടു എന്ന തരത്തിൽ നവമാധ്യമങ്ങളിൽ വ്യാജ പ്രചരണം. ചില വെബ്‌സൈറ്റുകളും ഇത്തരത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. ചെറിയ ശാരീരിക അസ്വസ്ഥതയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഫ്രാൻസിസ് പാപ്പ ചില കോൺഫറൻസുകൾ റദ്ദാക്കിയിരുന്നു.
മൂന്ന് ദിവസത്തെ ശാരീരിക അസ്വസ്ഥത കാരണം ഔദ്യോഗിക കാര്യങ്ങളിൽ നിന്നും പിൻമാറി നിന്ന പാപ്പ ഇന്ന് മുതൽ ആറു ദിവസത്തേക്ക് നോമ്പുകാല ധ്യാനത്തിനായി പോകുകയാണ്. റോമിന്റെ തെക്ക് ഭാഗത്തുള്ള അരിസിയയിലെ പോളിൻ പിതാക്കന്മാരുടെ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ധ്യാനത്തിന് ജെസ്യൂട്ട് വൈദികന്‍ ഫാ. പിയട്രോ ബോവതി നേതൃത്വം നൽകും. പാപ്പയുടെ ധ്യാന ദിവസങ്ങൾ അനുഗ്രഹപ്രദമാകാൻ, ആരോഗ്യം അനുഗ്രഹിക്കപ്പെടുവാൻ നമ്മുക്ക് പ്രാർത്ഥിക്കാം. |