category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingട്രംപിന്റെ ഭാരത സന്ദർശനത്തിൽ മതസ്വാതന്ത്ര്യം ചര്‍ച്ചയായില്ല: പ്രതിഷേധമറിയിച്ച് ക്രൈസ്തവ നേതാക്കൾ
Contentന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാരത സന്ദർശന വേളയിൽ മതസ്വാതന്ത്ര്യ വിഷയം ഉയർത്തിക്കാട്ടാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി ക്രൈസ്തവ നേതാക്കൾ. രാജ്യത്തെ പലസംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾക്കു നേരെ അതിക്രമങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ട്രംപിന്റെ ഭാഗത്തുനിന്നും മതസ്വാതന്ത്ര്യ വിഷയത്തെ പറ്റി എന്തെങ്കിലും പരാമർശം ന്യൂനപക്ഷ സമൂഹം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അതിനെപ്പറ്റി മനസ്സിലാക്കാനും അതിന്മേൽ പ്രതികരിക്കാനും ട്രംപിന് സാധിച്ചില്ലെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടനയുടെ വക്താവ് എ.സി. മൈക്കിൾ കുറ്റപ്പെടുത്തി. ഭാരത ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, അമേരിക്കയിലെ ക്രൈസ്തവ സമൂഹം ട്രംപിനെ നേരിൽ കണ്ട് അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റെടുത്തതിനുശേഷം ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവെന്ന് സംഘടന ശേഖരിച്ച വിവരങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. 2014ൽ 147 കേസുകൾ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2019ൽ സമാനമായ കേസുകളുടെ എണ്ണം 328 ആയി ഉയർന്നു. എന്നാൽ ഈ കണക്കുകൾ പോലും അനൗദ്യോഗികമായി ഉള്ളതാണെന്നും, ഭയം മൂലം പല കേസുകളിലും പരാതി പറയാൻ ക്രൈസ്തവർ മുന്നോട്ടു വരാറില്ലെന്നും മൈക്കിൾ പറഞ്ഞു. ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2014ൽ ഇന്ത്യ ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്നുവെങ്കിൽ 2019 ആയപ്പോഴേക്കും ഇന്ത്യ പത്താം സ്ഥാനത്തേക്ക് ഉയർന്നു. 29 സംസ്ഥാനങ്ങളുള്ളതിൽ 15 സംസ്ഥാനങ്ങളിലെങ്കിലും ദിനംപ്രതി ക്രൈസ്തവ പീഡനം അരങ്ങേറുന്നുണ്ടെന്നും എ.സി. മൈക്കിൾ കൂട്ടിച്ചേർത്തു. മോദിയുടെ ഹിന്ദുത്വ അജണ്ടയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രതികരിക്കാത്തതിലുള്ള പ്രതിഷേധം ജെസ്യൂട്ട് വൈദികനായ ഫാ. സെട്രിക് പ്രകാശും പരസ്യമായി പ്രകടിപ്പിച്ചു. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നതു യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-03 11:05:00
Keywordsഡൊണ, ട്രംപ
Created Date2020-03-03 10:40:28