category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലെസ്ബോസ് ദ്വീപില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയം മുസ്ലീം അഭയാര്‍ത്ഥികള്‍ തകര്‍ത്തു
Contentമിറ്റിലിനി: ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള വടക്ക്-കിഴക്കന്‍ ഈജിയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ ദേവാലയങ്ങള്‍ ആക്രമിച്ച് നശിപ്പിക്കുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം ലെസ്‌ബോസില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയം തകര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ജനലുകള്‍ തകര്‍ക്കുകയും, കുരിശ് രൂപം നിലത്തെറിയുകയും ചെയ്ത അക്രമികള്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും നശിപ്പിച്ചു. ലെസ്‌ബോസിന്റെ തലസ്ഥാന നഗരമായ മിറ്റിലിനിയുടെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ടാക്സിയാര്‍ക്കീസ് ദേവാലയത്തിനും ഇസ്ലാമിക അഭയാര്‍ത്ഥികള്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ പ്രദേശ വാസികള്‍ അഭയാര്‍ത്ഥികളെ ടാക്സിയാര്‍ക്കീസ് ദേവാലയത്തില്‍ നിന്നും തുരത്തിയെങ്കിലും ദേവാലയത്തിനകത്തെ അവസ്ഥ ഹൃദയഭേദകമാണെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. അനിയന്ത്രിതമായ തോതില്‍ മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ദ്വീപിലേക്ക് തുടരുകയാണ്. അഭയാര്‍ത്ഥികള്‍ അക്രമകാരികളെപ്പോലെ പെരുമാറുന്നതും, ദേവാലയങ്ങള്‍ ആക്രമിച്ച് നശിപ്പിക്കുന്നതും പ്രദേശവാസികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. അനധികൃതമായി കുടിയേറിയ അഭയാര്‍ത്ഥികള്‍ ദേവാലയങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് ഭീഷണി ആയിരിക്കുകയാണെന്നു മോറിയയിലെ തദ്ദേശവാസികള്‍ പറഞ്ഞതായി 'ഗ്രീക്ക് സിറ്റി ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മോറിയയിലെ സെന്റ്‌ കാതറീന്‍ ദേവാലയം അടച്ചിട്ടിരിക്കുകയാണിപ്പോള്‍. ദേവാലയ കവാടത്തില്‍ വിശ്വാസികള്‍ കാവല്‍ നില്‍ക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഏതാണ്ട് അഞ്ഞൂറിലധികം അഭയാര്‍ത്ഥികള്‍ മോറിയ ക്യാമ്പില്‍ നിന്നും മിറ്റിലിനി തീരത്തേക്ക് ജാഥ നടത്തിയെങ്കിലും ടാക്ടിക്കല്‍ പോലീസ് (എം.എ.റ്റി) ജാഥയെ വഴിയില്‍ വെച്ചു തടഞ്ഞിരിന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായ അഭയാര്‍ത്ഥികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. യൂറോപ്പിലേക്ക് കുടിയേറുക എന്ന ലക്ഷ്യത്തോടെ ലെസ്‌ബോസില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ പെരുമാറുന്നത് അധിനിവേശക്കാരേ പോലെയാണെന്ന ആക്ഷേപം നേരത്തെ തന്നെ വ്യാപകമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-03 16:21:00
Keywordsഅഭയാര്‍
Created Date2020-03-03 16:00:12