Content | റോം: ലോകചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലേക്ക് വെളിച്ചം വീശാൻ ഗവേഷകർക്ക് അവസരമൊരുക്കുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ പിയൂസ് പന്ത്രണ്ടാമന്‍റെ ചരിത്രരേഖാശേഖരണം വത്തിക്കാൻ തുറന്നു നല്‍കി. പതിനാലു വർഷത്തിലേറെയായി സ്വരുകൂട്ടിയ വത്തിക്കാനുമായി ബന്ധപ്പെട്ട ചരിത്രപരമായ രേഖകളും അപ്പോസ്തോലിക ചരിത്രരേഖകളും മാർച്ച് 2 തിങ്കളാഴ്ചയാണ് വത്തിക്കാൻ തുറന്നു നല്‍കിയത്. ഇരുപതിനായിരത്തോളം ചരിത്രരേഖകളുടെ ഘടകങ്ങള്‍ ഉൾക്കൊള്ളുന്ന ഈ ശേഖരത്തിൽ വത്തിക്കാന്‍ സെക്രട്ടേറിയറ്റിന്‍റെയും, വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളുടെയും, കൂരിയ ഓഫീസുകളിലും നിന്നുള്ള നൂറ്റിഇരുപതോളം ശൃംഖലകളും ചരിത്രപരമായ രേഖകളും ലഭ്യമാണ്.
ഇവയില്‍ വലിയൊരു ഭാഗം ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. രേഖകൾ പ്രദർശിപ്പിക്കുന്ന കേന്ദ്രത്തില്‍ റിസർവേഷൻ വഴി മാത്രമേ പ്രവേശിക്കാൻ കഴിയൂ. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച റിസർവേഷൻ മേയ് - ജൂൺ മാസങ്ങളിലേക്ക് വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 1939-1958 കാലയളവിലാണ് പിയൂസ് പന്ത്രണ്ടാമൻ പാപ്പ തിരുസഭയെ നയിച്ചത്. ഇക്കാലഘട്ടത്തിനിടെയാണ് രണ്ടാം ലോക മഹായുദ്ധവും അരങ്ങേറിയത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |