category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കർണാടകയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിക്ക് നേരെ ആക്രമണം
Contentമാണ്ഡ്യ: മതപരിവർത്തനമെന്ന് വ്യാജ ആരോപണം ഉന്നയിച്ച് കർണാടകയിലെ മാണ്ഡ്യയിൽ കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിക്ക് നേരെ ആക്രമണം. കോതമംഗലം ആസ്ഥാനമായുള്ള മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ മാണ്ഡ്യയിലെ സാൻജോ ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളിലും സൂക്ഷിക്കാറുള്ള ബൈബിൾ, കുരിശ് രൂപങ്ങൾ, മറ്റ് ആത്മീയ പുസ്തകങ്ങൾ തുടങ്ങിയവ ബലമായി കൈക്കലാക്കി പ്രദർശിപ്പിച്ചാണ് അക്രമകാരികൾ മതപരിവര്‍ത്തന ആരോപണമുന്നയിച്ചു ആക്രമണം നടത്തിയത്. ഏകദേശം മുപ്പതോളം അക്രമകാരികൾ പി.ആർ.ഒ.യുടെ മുറിയിലേക്ക് ഇരച്ചു കയറുകയും, അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയുമായിരിന്നുവെന്ന് സന്യാസിനി സമൂഹം അറിയിച്ചു. സംഭവം നടക്കുന്ന കൃത്യ സമയത്ത് പ്രാദേശിക ചാനലുകാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവര്‍ എത്തിയിരിന്നുവെന്നത് വിഷയത്തിലെ ഗൂഡാലോചന വ്യക്തമാക്കുകയാണ്. ഗൂഡാലോചന വ്യക്തമാക്കുന്ന മറ്റ് തെളിവുകളും ഹോസ്പിറ്റല്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രോഗം ഇല്ലാതിരുന്നിട്ടും ഒരാൾ ആശുപത്രിയിൽ നിർബന്ധപൂർവം കഴിഞ്ഞ ദിവസം അഡ്മിറ്റ് ആയെന്നും പിറ്റേന്ന് ഡിസ്ചാർജ് വാങ്ങി തിരിച്ചു പോയി ആളുകളുമായെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അവസാന ഉദാഹരണമായാണ് മാണ്ഡ്യ സംഭവം വിലയിരുത്തപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-05 08:48:00
Keywordsബി‌ജെ‌പി, ആര്‍‌എസ്‌എസ്
Created Date2020-03-05 08:23:33