category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൊറോണ: വൈറ്റ് ഹൗസില്‍ യു‌എസ് വൈസ് പ്രസിഡന്റിന്റെയും ടാസ്ക് ഫോഴ്സിന്റെയും പ്രാര്‍ത്ഥന
Contentവാഷിംഗ്‌ടണ്‍ ഡി.സി: വൈറ്റ്ഹൗസിലെ തന്റെ ഓഫീസില്‍ വെച്ച് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനൊപ്പം പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനൊപ്പം മൈക് പെന്‍സ് പ്രാര്‍ത്ഥിക്കുന്ന ചിത്രം വൈറ്റ് ഹൗസിന്റെ ഫ്ലിക്കര്‍ അക്കൌണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. വൈറസ് ബാധക്കെതിരെയുള്ള യു.എസ് ഫെഡറല്‍ ഗവണ്‍മെന്റ് നടപടികള്‍ക്ക് നേതൃത്വം വഹിക്കേണ്ട ചുമതല തന്നില്‍ നിക്ഷിപ്തമായതിന്റെ പിന്നാലെയാണ് പെന്‍സ് ഓഫീസില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. പെന്‍സും ടാസ്ക് ഫോഴ്സ് അംഗങ്ങളും വൃത്താകൃതിയില്‍ തലകുമ്പിട്ടിരുന്ന്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇതിനെതിരെ നിരീശ്വരവാദികള്‍ രോഷം കൊള്ളുകയാണ്. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നുള്ളവരും ലിബറല്‍ ചിന്താഗതിയുള്ളവരുമാണ് പെന്‍സിന്റെ വിശ്വാസത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പ്രാര്‍ത്ഥനയെ പരിഹസിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ട് ലിബര്‍ട്ടേരിയന്‍ മാഗസിന്റെ കൊണ്ട്രിബ്യൂട്ടിംഗ് എഴുത്തുകാരിയായ കാത്തി യങ്ങിനെപ്പോലെയുള്ളവരും രംഗത്തെത്തി. മുസ്ലീം സമുദായമാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നതെങ്കില്‍ ഇക്കൂട്ടര്‍ മിണ്ടില്ലായിരുന്നുവെന്നു കാത്തി തുറന്നടിച്ചു. 'ദി അറ്റ്ലാന്റിക്ക്’ന്റെ എഴുത്തുകാരനായ ജോനാഥന്‍ മെറിറ്റും പ്രാര്‍ത്ഥനയുടെ പേരില്‍ മൈക്ക് പെന്‍സിനെ ക്രൂശിക്കുന്നവര്‍ക്കെതിരെ രംഗത്ത് വന്നു. അന്തരിച്ച പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാം, പെന്‍സിന്റെ ധീരമായ വിശ്വാസ നിലപാടിനെ പ്രശംസിച്ചു. ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിക്കുന്നതിനുള്ള ബില്ലും, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള ബില്ലും കൊണ്ടുവന്ന നടപടികളിലൂടെ ശ്രദ്ധേയനാണ് മൈക്ക് പെന്‍സ്. ആഴമായ ക്രിസ്തീയ വിശ്വാസത്തിന്റെ ഉടമയായ പെന്‍സ്, യേശുവിലുള്ള തന്റെ വിശ്വാസം പലവട്ടം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-05 15:42:00
Keywordsപെന്‍സ്, വൈസ് പ്രസി
Created Date2020-03-05 15:17:20