category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാമ്പത്തിക സംവരണം: മുന്‍കാല പ്രാബല്യം അട്ടിമറിച്ചതില്‍ ദുരൂഹതയെന്ന്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Contentകോട്ടയം: സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റ് സംവരണേതര വിഭാഗങ്ങൾക്കുമായി പത്തു ശതമാനം സംവരണം സംസ്ഥാനത്തു നടപ്പിലാക്കുന്നതില്‍ മുന്‍കാല പ്രാബല്യം അട്ടിമറിച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വരുമാന പരിധിയും ഭൂവിസ്തീര്‍ണവും വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണ് മുന്‍കാല പ്രാബല്യത്തിനും തടയിട്ടിരിക്കുന്നത്. സാമ്പത്തിക സംവരണ പ്രാബല്യത്തീയതി 03/01/2020 എന്നാക്കിയുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ 2020 മാര്‍ച്ച് മൂന്നിനാണ് ഇറക്കിയത്. ഇതനുസരിച്ച് 2020 ജനുവരി മൂന്നിനോ അതിനു ശേഷമോ അവസാന തീയതിയുള്ള എല്ലാ പിഎസ്സി നോട്ടിഫിക്കേഷനിലും ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണത്തിനുള്ള ക്ലെയിം ലഭിക്കും. എന്നാല്‍, സാമ്പത്തിക സംവരണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ 103ാം ഭരണഘടനാ ഭേദഗതി നിലവില്‍ വന്നത് 2019 ജനുവരി 12നാണ്. ഇതനുസരിച്ച് ഇതര സംസ്ഥാനങ്ങള്‍ മുന്‍കാല പ്രാബല്യം നല്കിത. അതിനാല്‍ 2019 ജനുവരി 12 മുതലുള്ള പിഎസ്സി വിജ്ഞാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കി ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-06 11:08:00
Keywordsസംവര
Created Date2020-03-06 10:45:56