category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശു പ്രവാചകനല്ല ദൈവമാണ്, അവന്‍ വീണ്ടും വരും: അറബ് മുസ്ലീമിന്റെ വീഡിയോ വൈറലാകുന്നു
Contentയേശു ക്രിസ്തു പ്രവാചകനല്ല മറിച്ച് ദൈവപുത്രനാണെന്ന പരസ്യ പ്രഖ്യാപനവുമായി അറബ് വംശജനായ മുന്‍ മുസ്ലീമിന്റെ തുറന്ന സാക്ഷ്യം. അയ്‌നൈജാങ്.കോം പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് യേശുവുമായുള്ള തന്റെ അവിചാരിതമായ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ക്രൈസ്തവ വിശ്വാസത്തെ എതിര്‍ത്തിരിന്ന അദ്ദേഹം, ക്രിസ്തുവുമായുണ്ടായ അവിചാരിതമായ കൂടിക്കാഴ്ചയിലൂടെയാണ് യേശു ദൈവപുത്രനാണെന്നും അവിടുന്ന് ദൈവമാണെന്നും പ്രഘോഷിക്കുവാന്‍ ആരംഭിച്ചത്. ഒരു ടിവി സ്റ്റേഷനില്‍ തത്സമയ സുവിശേഷ പ്രോഗ്രാം കാണുന്നതിനിടയിലാണ് തനിക്ക് കര്‍ത്താവിന്റെ ദൈവാനുഭവം ലഭിക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു. യേശുവിന് സ്വയം സമര്‍പ്പിക്കുകയും അവിടുത്തെ രക്ഷകനും കര്‍ത്താവുമായി സ്വീകരിക്കുന്നതിനും മുന്‍പ് താന്‍ ക്രൈസ്തവ വിശ്വാസത്തെ എപ്രകാരമാണ് വെറുത്തിരുന്നതെന്നും അദ്ദേഹം തന്റെ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ക്രിസ്തുവുമായുള്ള ആത്മീയ കൂടിക്കാഴ്ചയ്ക്കു മുന്‍പ് കുരിശ് രൂപത്തിലേക്ക് നോക്കാതെ താന്‍ ഒഴിഞ്ഞുമാറി നടന്നിരുന്നുവെന്നും, അക്കാല ഘട്ടത്തില്‍ തന്റെ ഉള്ളില്‍ ഒരു ആത്മീയ ശൂന്യത അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. #{black->none->b->You May Like: ‍}# {{ പീഡനം ശക്തമെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച -> http://www.pravachakasabdam.com/index.php/site/news/6482 }} യേശു ദൈവപുത്രനാണെന്നും അവിടുന്നാണ് രക്ഷകനുമെന്ന വിശ്വാസ സത്യത്തെ ആത്മനാ സ്വീകരിച്ചുകൊണ്ട് നിരവധി മുസ്ലിങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ വിശ്വാസത്തെ പുല്‍കികൊണ്ടിരിക്കുന്നത്. ‘ക്രിസ്റ്റ്യാനിറ്റി ആന്‍ഡ്‌ ഇസ്ലാം: ആര്‍ വി അറ്റ്‌ വാര്‍?' എന്ന പ്രസിദ്ധമായ ഡി‌വി‌ഡിയുടെ രചയിതാവും ഇന്‍സൈഡ് ഇസ്ലാം : എ ഗൈഡ് ഫോര്‍ കത്തോലിക്സ് എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവും ജെസ്യൂട്ട് വൈദികനുമായ ഫാ. മിച്ച് പാക്വ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിനെ നേരത്തെ ചൂണ്ടിക്കാണിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=JMrfqYGqwb8&feature=emb_title
Second Video
facebook_link
News Date2020-03-07 12:20:00
Keywordsമുസ്ലിം, എകരക്ഷ
Created Date2020-03-07 11:56:04