Content | ബെയ്റൂട്ട്: കൊറോണ വൈറസ് ഭീതി വിതക്കുന്ന സാഹചര്യത്തില്‍ വിമാനത്തില്‍ നിന്ന് ദിവ്യകാരുണ്യ ആശീര്‍വ്വാദം നല്‍കി ദേശത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് ലെബനീസ് വൈദികന്‍. ഷിയ മുസ്ലിം കുടുംബത്തില്‍ ജനിച്ച് പിന്നീട് കത്തോലിക്ക വിശ്വാസത്തെ പുല്‍കിയ ഫാ. മജ്ധി അല്ലാവി എന്ന വൈദികന്‍ വിമാനത്തില്‍ നിന്ന് ദിവ്യകാരുണ്യം കൊണ്ട് ദേശത്തെ ആശീര്‍വ്വദിക്കുന്ന ചിത്രം പ്രമുഖ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പിയാണ് പുറത്തുവിട്ടിരിക്കുന്നത്.
ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ പുരാധിവസിപ്പിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്ന 'ബോണ്‍ഹെര്‍ ഡു സിയെല്‍' എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് മാരോണൈറ്റ് വൈദികനായ ഫാ. മജ്ധി അല്ലാവി. അതേസമയം നിലവില്‍ മുപ്പത്തിരണ്ടോളം കൊറോണ കേസുകളാണ് ലെബനോനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |