category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ക്രൈസ്തവ സംഭാവനകളെ തമസ്ക്കരിക്കുന്ന പ്രവണത ജാഗ്രതയോടെ കാണണം'
Contentചങ്ങനാശ്ശേരി: ക്രൈസ്തവ സംഭാവനകളെ തമസ്ക്കരിക്കുന്ന പ്രവണതകൾ വളരുന്നത് ജാഗ്രതയോടെ കാണണമെന്ന് ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസിന്റെ നൂറ്റിരണ്ടാം വാർഷിക സമ്മേളനം വെരൂർ സെന്റ്‌ ജോസഫ് പാരിഷ് ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിഥിലീകരണ വാസനകൾ സൃഷ്ടിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും സമൂഹത്തിലെ അധാർമ്മികതകൾക്കു എതിരെ ക്രൈസ്തവ സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. സമുദായിക ബോധത്തോടെ പ്രവർത്തിക്കുമ്പോൾ ജാതീയ-വർഗ്ഗീയ ചേരിതിരിവുകൾക്ക് സ്ഥാനമില്ലെന്നും ഇതരസമുദായങ്ങൾക്ക് ദോഷകരമായ പ്രവർത്തനങ്ങൾ പാടില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അതിരൂപതാ പ്രസിഡൻറ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. എം.ജി. സർവ്വകലാശാല മുൻ ചാൻസിലർ ഡോ. ജാൻസി ജെയിംസ് സമുദായ സംഗമവും വനിതാ ദിനാചരണവും ഉദ്‌ഘാടനം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-09 16:17:00
Keywordsക്രൈസ്തവ
Created Date2020-03-09 15:51:16