category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൊറോണയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ റോമന്‍ സഭയും ഭരണകൂടവും
Contentറോം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ സഭയും ഭരണകൂടവും ഒന്നിച്ച് വൈറസിനെതിരെ പ്രതിരോധിക്കുമെന്ന് വത്തിക്കാന്‍ പ്രസ്‌ ഓഫീസ് മേധാവി മാറ്റിയോ ബ്രൂണി. ഇറ്റാലിയന്‍ അധികാരികള്‍ ആരംഭിച്ച നടപടികളുമായി ഏകോപിപ്പിച്ചാണ് സഭയും പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ മൂന്നു വരെ ഇറ്റലിയില്‍ പരസ്യ വിശുദ്ധ കുര്‍ബാനയര്‍പ്പണവും ഇതര ശുശ്രൂഷകളും നിര്‍ത്തിവെച്ചിട്ടുണ്ട്. വത്തിക്കാനിലെ മ്യൂസിയം അടച്ചിട്ടതും പൊതുപരിപാടികള്‍ റദ്ദാക്കിയതും ഈ നടപടികളുടെ ഭാഗമാണ്. അതേസമയം വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി ദേവാലയങ്ങള്‍ തുറന്നിടുമെന്ന് റോം രൂപതാ കര്‍ദ്ദിനാള്‍ വികാര്‍ ജനറാള്‍ ആഞ്ചലോ ദി ഡോനാട്ടിസ് വ്യക്തമാക്കി. അതേസമയം ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധ പടര്‍ന്ന രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ അധികൃതർ പുറത്തുവിട്ട കണക്കനുസരിച്ച് 366 പേരാണ് ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. ആകെ കൊറോണ ബാധ 9000 ആയെന്ന് ഇറ്റലിയുടെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. വടക്കൻ ഇറ്റലിയിലെ 14 പ്രവിശ്യകളിലായാണ് ഒന്നരക്കോടിയിലേറെ ജനങ്ങളെ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ജ്യുസേപ്പ് ക്വോന്റേ പ്രതിസന്ധി നേരിടാൻ എല്ലാവരുടെയും സഹായവും സഹകരണവും അഭ്യർത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-10 13:33:00
Keywordsഇറ്റലി
Created Date2020-03-10 13:13:07