Content | മലയാറ്റൂര്‍: മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിനു (താഴത്തെ ദേവാലയം) സമീപമുള്ള പഴയ ദേവാലയം നിത്യാരാധന ചാപ്പലാക്കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ബിഷപ് മാര്‍ തോമസ് ചക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുക്കര്‍മങ്ങള്‍ നടന്നു. വികാരി ഫാ. വര്‍ഗീസ് മണവാളന്‍ സഹകാര്‍മികനായി. ആരാധന, നൊവേന, മധ്യസ്ഥ പ്രാര്‍ത്ഥന, കരുണക്കൊന്ത, തിരുവചന പാരായണം, സമാപന പ്രാര്‍ഥന എന്നിവ നടന്നു. നിത്യാരാധന ചാപ്പലിന്റെ ആത്മീയ പിതാവായി ഫാ. മാത്യു പെരുമായന്‍ ചുമതലയേറ്റു. ഏത് സമയത്തും ഇവിടെ കുമ്പസാരിക്കുവാന്‍ അവസരമുണ്ട്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |