Content | റോം: ചൈനയ്ക്കു ശേഷം കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ഇറ്റലിയില്‍, വൈദികന്‍ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ വീഡിയോ ശകലം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. രോഗബാധ അതീവ ഗുരുതരമായ വിധത്തില്‍ പടരുന്ന സാഹചര്യത്തില്‍ റോഡും നടപാതയും വിജനമാണെങ്കിലും അരുളിക്കയില്‍ ദിവ്യകാരുണ്യം വഹിച്ചു ആശീര്‍വ്വാദം നല്‍കികൊണ്ട് നടന്നു നീങ്ങുന്ന വൈദികന്റെ നാലു മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ ആയിരകണക്കിന് ആളുകളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ദിവ്യകാരുണ്യം കടന്നു പോയ ചില സ്ഥലങ്ങളില്‍ ആളുകള്‍ മുട്ടുകുത്തി വണങ്ങിയും ചുംബിച്ചും തങ്ങളുടെ ആദരവ് പ്രകടമാക്കുന്നുണ്ട്. രോഗഭീതി കാരണം പുറത്തിറങ്ങാത്ത ചിലര്‍ ജനലിനു ചാരെ ഭയഭക്തിയോടെ ദിവ്യകാരുണ്യത്തെ വരവേല്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വൈദികന്റെ പേരും ഇത് നടന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടില്ലെങ്കിലും ദിവ്യകാരുണ്യ പ്രദക്ഷിണം ഭീതിയില്‍ കഴിയുന്ന അനേകര്‍ക്ക് പുതു പ്രതീക്ഷയും വിശ്വാസ ബോധ്യവും നല്കിയിരിക്കുകയാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ep5xKmWWeab1I2iVCh8Ycn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |