category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading‘ദൈവം നമ്മളെ കൈവെടിയില്ല’: കൊറോണക്കെതിരെ പ്രാര്‍ത്ഥനയുമായി അമേരിക്കയിലെ മെത്രാന്‍ സമിതി
Contentവാഷിംഗ്‌ടണ്‍ ഡി.സി: ദൈവം നമ്മളെ ഉപേക്ഷിക്കുകയില്ലെന്നും സഹനത്തിന്റേയും, പരീക്ഷണത്തിന്റേയും ഈ നാളുകളില്‍ ദൈവം നമ്മോടൊപ്പമുണ്ടെന്നും യു.എസ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് ഗോമസിന്റെ പ്രസ്താവന. യേശുക്രിസ്തുവിലുള്ള പ്രത്യാശയില്‍ നമ്മുടെ ഹൃദയങ്ങളെ നങ്കൂരമിടുകയാണ് ഇപ്പോള്‍ പ്രധാനമെന്നും ദൈവസ്നേഹത്തിനും അയല്‍ക്കാരനോടുള്ള സ്നേഹത്തിനുമായി നമ്മുടെ പ്രാര്‍ത്ഥനകളേയും ത്യാഗങ്ങളേയും തീവ്രമാക്കേണ്ട സമയമാണിതെന്നും കൊറോണ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ലോകമെങ്ങുമുള്ള കൊറോണ രോഗികള്‍ക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പക്കൊപ്പം പ്രാര്‍ത്ഥിക്കണമെന്നും മെത്രാപ്പോലീത്ത വിശ്വാസികളോട് ആഹ്വാനം ചെയ്തു. കൊറോണക്കെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ശുശ്രൂഷകര്‍, പൊതു ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥന അഭ്യര്‍ത്ഥന നടത്തി. രോഗബാധിതരെ സഹായിക്കുവാന്‍ നിയമസാമാജികരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച യു.എസ് മെത്രാന്‍ സമിതിയുടെ ഡൊമസ്റ്റിക് ജസ്റ്റിസ് ആന്‍ഡ്‌ ഹ്യൂമന്‍ ഡെവലപ്മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനും, ഓക്ലാഹോമ സിറ്റി മെത്രാപ്പോലീത്തയുമായ പോള്‍ കോക്ലിയും പ്രസ്താവന പുറത്തുവിട്ടിരുന്നു. രോഗബാധ വഴി ദുരിതത്തിലായ എല്ലാവര്‍ക്കും കൂടുതല്‍ ആശ്വാസം പകരുവാനുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കൊറോണയെ തുടര്‍ന്ന്‍ അമേരിക്കയിലെ പല കത്തോലിക്കാ കോളേജുകളും, സര്‍വ്വകലാശാലകളും നേരിട്ടുള്ള ക്ലാസ്സുകള്‍ നിറുത്തി ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതല്‍ ഭക്ഷ്യ സുരക്ഷ, ശമ്പളത്തോട് കൂടിയ സിക്ക് ലീവ്, അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ സുരക്ഷ, കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടുതല്‍ സഹായം, ഭവനരഹിതര്‍ക്കുള്ള സഹായം തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ നിയമമാകുന്നതിനെ മെത്രാന്‍ സമിതി പിന്തുണച്ചിട്ടുണ്ടെന്നും, വൈറസ് ബാധ ചില വ്യവസായങ്ങളെ ദുര്‍ബ്ബലപ്പെടുത്തിയ സാഹചര്യത്തില്‍ ഭക്ഷ്യ സ്റ്റാമ്പ് പദ്ധതി ആനുകൂല്യത്തിന് അര്‍ഹരാകുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തണമെന്നും ആര്‍ച്ച് ബിഷപ്പ് കോക്ലി അമേരിക്കന്‍ കോണ്‍ഗ്രസ്സിനോടു ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-14 20:03:00
Keywordsകൊറോണ
Created Date2020-03-14 19:38:57