Content | വെനീസ്: ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയില്‍ നിന്നും നഗരത്തെ സംരക്ഷിക്കുന്നതിനായി മേയര്‍ ലൂയിജി ബ്രഗ്നാരോ വെനീസ് നഗരത്തെ ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെനീസിലെ ആരോഗ്യമാതാവിന്റെ (മഡോണ ഡെല്ലാ സലൂട്ടെ) ദേവാലയത്തില്‍ വെച്ചായിരുന്നു സമര്‍പ്പണം. മേയറിന്റെ ഔദ്യോഗിക വേഷത്തില്‍ എത്തിയ ലൂയിജി, വെനീസിന്റെ പാത്രിയാര്‍ക്കീസായ ഫ്രാന്‍സെസ്കോ മൊറാഗ്ലിയ എഴുതിയ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് വെനീസിനെ മാതാവിനെ അമലോത്ഭവ ഹൃദയത്തിനു സമര്‍പ്പിച്ചത്.

#coronavirus il sindaco @LuigiBrugnaro oggi in Basilica della Madonna della Salute in preghiera pic.twitter.com/Iys0VSXC4a
— Gente Veneta (@GenteVeneta) March 13, 2020

വിശ്വാസത്തിന്റെ മാതൃകാപരമായ സാക്ഷ്യമായി മാറിയ മേയര്‍ ലൂയിജിയുടെ ഈ നടപടി മറ്റുള്ള അധികാരികള്‍ ഏറ്റെടുക്കണമെന്നാണ് വിശ്വാസികള്‍ പറയുന്നത്. 1630-1631 കാലത്തുണ്ടായ പ്ലേഗ് മഹാമാരിയില്‍ നിന്നുമാണ് മഡോണ ഡെല്ലാ സലൂട്ടെ ബസലിക്കയുടെയും, ആരോഗ്യ മാതാവിന്റെ തിരുനാളും ഉത്ഭവിക്കുന്നത്. അതേസമയം ഇതിനു മുന്‍പും ദൈവ വിശ്വാസവും ക്രിസ്ത്യന്‍ മൂല്യങ്ങളും മുറുകെ പിടിക്കുന്ന നടപടികള്‍ ബ്രഗ്നാരോയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. 2015-ല്‍ പൊതു സ്കൂളുകളില്‍ നിന്നും കിന്റര്‍ഗാര്‍ട്ടനുകളില്‍ നിന്നും സ്വവര്‍ഗ്ഗരതിയെ പ്രചരിപ്പിക്കുന്ന അന്‍പതോളം പുസ്തകങ്ങള്‍ ബ്രഗ്നാരോ നീക്കം ചെയ്തിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |