category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമായി നൂറ്റിയഞ്ചാം വയസ്സിലും നോബര്‍ട്ടമ്മ ഫുള്‍ ആക്ടീവ്
Contentതൃശൂർ: വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് അച്ചൻ സ്ഥാപിച്ച സി‌എം‌സി കോണ്‍ഗ്രിഗേഷന്‍റെ അഭിമാന താരകമായി നൂറ്റിയഞ്ച് വയസ്സ് പിന്നിട്ട സിസ്റ്റര്‍ മേരി നൊബെർട്. കൊറോണ അതിജീവനത്തിനായി തൃശൂർ അതിരൂപതയിൽ ജപമാല പ്രയാണം നടത്തവേ കാർമ്മൽ റൂഹാ മിനിസ്ട്രിയിലെ സി.ഡോ കാർമ്മൽ നീലങ്കാവിലാണ് വീഡിയോ സന്ദേശത്തിലൂടെ നൊബെർട്ടമ്മയെ കുറിച്ചുള്ള വിവരങള്‍ പുറം ലോകത്തെത്തിച്ചത്. സിഎംസി തൃശൂർ നിർമല പ്രോവിൻസിന്റെ കീഴില്‍ പാവറട്ടി ക്രൈസ്റ്റ് കിംഗ് കോൺവെന്റില്‍ ശുശ്രൂഷ ചെയ്യുന്ന നൊബെർട്ടമ്മ പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഇപ്പോഴും ഏറെ മുന്നിലാണെന്നും പ്രോവിൻസിന്റെ അഭിമാനമാണെന്നും സി. കാർമ്മൽ വിവരിക്കുന്നു. 'സ്വർഗറാണി, ഞങ്ങൾ അങ്ങയുടെ പക്കൽ എത്തുന്നുന്നതു വരെ ഞങ്ങളെ കൈവിടല്ലേ' എന്ന പ്രാര്‍ത്ഥനയാണ് ഈ സിസ്റ്ററമ്മയുടെ ഓരോ നിമിഷവുമുള്ള പ്രാർത്ഥന. ഇംഗ്ലീഷിലും മലയാളത്തിലും പ്രാർത്ഥനകൾ ചൊല്ലുന്ന ഈ കന്യാസ്ത്രീയമ്മ പ്രാർത്ഥനയുടെ ബൊക്കെ ഉണ്ടാക്കുന്ന സൂത്രവും വീഡിയോയില്‍ വിവരിക്കുന്നു. ഒരു സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലുമ്പോൾ ഒരു ഇലയും പത്തു നന്മനിറഞ്ഞ മറിയം പത്തു റോസാപൂക്കളും ഒരു ത്രിത്വ സ്തുതി പൂക്കളെയും ഇലയെയും കെട്ടുന്ന വള്ളിയായും ചൊല്ലി സമർപ്പിക്കുമ്പോൾ പ്രാർത്ഥനയുടെ പൂച്ചെണ്ട് നമുക്ക് സമർപ്പിക്കാനാകുമെന്ന് നൊബെർട്ടമ്മ വിവരിക്കുന്നു. കഴിഞ്ഞ ജനുവരി ഇരുപത്തിമൂന്നിനാണ് സിസ്റ്റര്‍ മേരി നൊബെർട് നൂറ്റിയഞ്ച് വയസ്സ് പിന്നിട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=h-yNGR_90ZM&feature=youtu.be
Second Video
facebook_link
News Date2020-03-17 16:33:00
Keywordsപ്രായ
Created Date2020-03-17 16:07:28