category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതിഷേധത്തെ വകവെക്കാതെ ഗര്‍ഭഛിദ്ര ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
Contentന്യൂഡല്‍ഹി: കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധത്തെ മാനിക്കാതെ ഗര്‍ഭഛിദ്ര ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഗര്‍ഭഛിദ്രത്തിനുള്ള കാലാവധി 20 ആഴ്ചയില്‍നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തിയ മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി(അമെന്‍ഡ്‌മെന്റ്) 2020 ബില്‍ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് സഭ പാസാക്കിയത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മാത്രമാണ് ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്. ഗർഭഛിദ്രം നടത്തുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ബില്ലില്‍ പറയുന്നു. ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ 'പ്രവാചക ശബ്ദം' ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ 13,000- ല്‍ അധികം ആളുകള്‍ ഒപ്പുവെച്ചിരിന്നു. കെ‌സി‌ബി‌സി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും ആശങ്കയും അറിയിച്ച് മെമ്മോറാണ്ടവും അധികാരികള്‍ക്ക് കൈമാറിയിരിന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-18 09:31:00
Keywordsഅരും കൊല, ഗര്‍ഭഛി
Created Date2020-03-18 09:06:11