Content | മാനന്തവാടി: ലോകത്താകെ ഭീതി വിതയ്ക്കുന്ന മഹാമാരിക്കെതിരേ 212 മണിക്കൂര്‍ അഖണ്ഡ ജപമാല പ്രാര്‍ഥന നടത്തി. എട്ടിന് വൈകുന്നേരം അഞ്ചിന് ആരംഭിച്ച പ്രാര്‍ത്ഥനാ യജ്ഞം കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണു സമാപിച്ചത്. പ്രാര്‍ത്ഥനായജ്ഞത്തില്‍ എസ്എച്ച്, എസ്എബിഎസ്, എഫ്‌സിസി, സിഎംസി, എംഎസ്എംഐ, എസ്‌കെഡി, എസ്സിവി സന്യാസിനീ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയേഴ്‌സ് നേതൃത്വം നല്‍കി. ഓരോ കോണ്‍ഗ്രിഗേഷനും 30 മണിക്കൂര്‍ വീതം രാപകല്‍ പ്രാര്‍ത്ഥിച്ചെന്ന് സിസ്റ്റര്‍ ആന്‍സി പോള്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും അതതു കോണ്‍വെന്‍റുകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കുന്നുണ്ട്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|