Content | സാധിക്കുന്ന എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് ആരാധന നടത്തി കൊറോണ വൈറസ് ബാധയില്‍ നിന്ന് ലോക ജനതയെ രക്ഷിക്കാന്‍ എല്ലാവരും തീഷ്ണമായി പ്രാർത്ഥിക്കണമെന്നും അനിവാര്യമായ മുൻകരുതൽ എടുക്കണമെന്നും ഓർമ്മിപ്പിച്ച് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സർക്കുലർ. മാര്‍ച്ച് 27-ാം തീയതി കേരളത്തിലെ എല്ലാ രൂപതകളിലും പ്രാര്‍ത്ഥനാ ദിനമായി ആചരിക്കേണ്ടതാണെന്നും ലോകം മുഴുവന്റെമേലും ദൈവകരുണ ഉണ്ടാകുന്നതിനായി തീക്ഷ്ണമായി പ്രാർത്ഥിക്കണമെന്നും സർക്കുലറിൽ സൂചിപ്പിക്കുന്നുണ്ട്.
#{red->n->n-> സർക്കുലറിന്റെ പൂർണ്ണരൂപം}#
കൊറോണ വൈറസ് ബാധ ഇപ്പോള്‍ അതിന്റെ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണെ് മനസ്സിലാക്കുന്നു. മൂന്നാം ഘട്ടത്തിലേയ്‌ക്കോ നാലാം ഘട്ടത്തിലേയ്‌ക്കോ കടാല്‍ അത് വളരെ അപകടകരമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുറിയിപ്പ്. അതിനാല്‍ വ്യക്തികളായും ഇടവകകളായും സ്ഥാപനങ്ങളായും ഈ വിഷയത്തില്‍ കര്‍ശനമായ വൈറസ് പ്രതിരോധനടപടികള്‍ നമ്മള്‍ തുടരേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം ഏറെക്കുറെ തൃപ്തികരമാണ്. എങ്കിലും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിയന്ത്രണങ്ങളോടും പ്രത്യേകിച്ച് 18.03.2020 ന് ബഹു. കേരള മുഖ്യമന്ത്രി വിവിധ മതപ്രധിനിധികളുമായി നടത്തിയായ വീഡിയോ കോഫറന്‍സു വഴി നല്‍കിയ നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ പൂര്‍ണ്ണമായ സഹകരണം നല്‍കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
1. ദൈവാലയങ്ങളിലെ വി. കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അന്‍പതില്‍് താഴെയുള്ള ആരാധനാ സമൂഹങ്ങള്‍ക്കായി വൈദികര്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സാഹചര്യം ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. ഇത്തരം ചെറിയ കൂട്ടങ്ങളിലായാലും ജലദേഷമോ, തുമ്മലോ, ചുമയോ, പനിയോ ഉള്ളവര്‍ ഒരിക്കലും കടന്നുവരാന്‍ ഇടയാകരുത്. വളരെ പ്രത്യേകമായ സാഹചര്യങ്ങളില്‍ ചില ദൈവാലയങ്ങളിലെ വി. കുര്‍ബാനയര്‍പ്പണം നിര്‍ത്തുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതാണ്.
2. വ്യക്തികളായി വന്നു പ്രാര്‍ത്ഥിക്കുതിനുള്ള സൗകര്യം നല്‍കാന്‍ എല്ലാ ദൈവാലയങ്ങളും പതിവുപോലെ തുറന്നിടേണ്ടതാണ്.
3. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കുട്ടികളും പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ കുര്‍ബാനകളില്‍ സംബന്ധിച്ചാല്‍ മതിയാകും.
4. സാധിക്കുന്ന എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും വി. കുര്‍ബാന എഴുന്നള്ളിച്ചുവച്ച് ആരാധന നടത്തി കൊറോണ വൈറസ് ബാധയില്‍ നിന്ന് ലോക ജനതയെ രക്ഷിക്കാന്‍ എല്ലാവരും തീഷ്ണമായി പ്രാര്‍ത്ഥിക്കേണ്ടതാണ്.
5. 2020 മാര്‍ച്ച് 27-ാം തീയതി കേരളത്തിലെ എല്ലാ രൂപതകളിലും പ്രാര്‍ത്ഥനാ ദിനമായി ആചരിക്കേണ്ടതാണ്. അന്നേദിവസം ഉപവാസമനുഷ്ഠിക്കുന്നത് നന്നായിരിക്കും.
6. വിശുദ്ധവാര തിരുക്കമ്മങ്ങളെക്കുറിച്ച് അപ്പോളത്തെ സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് അവസാന ആഴ്ചയില്‍ അതാതു വ്യക്തിസഭകളില്‍നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.
7. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രൂപതാധ്യക്ഷന് ഉപദേശം നല്‍കുതിനായി ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘത്തെ രൂപീകരിക്കുന്നത് ഉചിതമായിരിക്കും.
കര്‍ത്താവാണ് നമ്മുടെ സങ്കേതം, അവിടുന്നാണ് നമ്മുടെ ആശ്രയവും നമ്മുടെ കോട്ടയും (സങ്കീ. 91:12) എന്ന് സങ്കീര്‍ത്തകനോടൊപ്പം നമുക്കും ഏറ്റുപറയാം. നമ്മുടെമേലും ലോകം മുഴുവന്റെമേലും ദൈവകരുണ ഉണ്ടാകുന്നതിനായി തീക്ഷ്ണമായി നമുക്ക് പ്രാര്‍ത്ഥിക്കാം.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |