category_id | Faith And Reason |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ദേവാലയ മതിലിന് പുറത്ത് പാക്ക് ക്രൈസ്തവരുടെ പ്രാര്‍ത്ഥന |
Content | ലാഹോര്‍: കോവിഡ് 19 പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഗവണ്‍മെന്‍റ് നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രാര്‍ത്ഥനയില്‍ ശക്തമായ അഭയം പ്രാപിച്ച് പാക്ക് ക്രൈസ്തവ സമൂഹം. ഇത് വ്യക്തമാക്കുന്ന ചിത്രമാണ് കാത്തലിക്സ് ഇന്‍ പാക്കിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം. കറാച്ചിയിലെ സെന്‍റ് ആന്‍റണി ഇടവക ദേവാലയത്തിന്റെ മതിലിന് പുറത്ത് കരങ്ങള്‍ കൂപ്പിയും മുട്ടുകുത്തിയും പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളുടെ ചിത്രമാണ് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ദേവാലയത്തിന്റെ മതില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ 'വിലാപ മതില്‍' ആയി മാറിയിരിക്കുകയാണെന്ന്‍ പോസ്റ്റില്‍ പറയുന്നു. രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണത വ്യക്തമാക്കുന്ന ചിത്രമായി വിലയിരുത്തപ്പെടുകയാണ് ഇത്. അതേസമയം നിലവില്‍ 250 പേര്‍ക്കാണ് പാക്കിസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തിനെതിരെ രാജ്യത്തു ഒരാഴ്ച ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ദേശീയ മെത്രാന്‍ സമിതി നേതൃത്വം നല്‍കിയിരിന്നു. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | https://m.facebook.com/PakistaniCatholics/photos/a.617356328382026/2834666443317659/?type=3&source=48 |
News Date | 2020-03-19 11:19:00 |
Keywords | പാക്കി |
Created Date | 2020-03-19 11:09:26 |