category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവധശിക്ഷ ഒരിക്കലും പരിഹാരമല്ല: ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ ഇന്ത്യ
Contentന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് വധശിക്ഷ ഒരിക്കലും പരിഹാരമല്ലെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ. നിര്‍ഭയ കേസ് കുറ്റവാളികളായ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയത് ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ 'ഇരുണ്ട കറ'' ആണെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വധശിക്ഷ നടപ്പാക്കുന്നത് കുറ്റകൃത്യങ്ങള്‍ പരിഹരിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ നിയമ നിര്‍മാതാക്കള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ പേരില്‍ നാല് പേരുടെ വധശിക്ഷ നടപ്പാക്കിയത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ കോടതികള്‍ ഇത് ഏകപക്ഷീയമായും ഔചിത്യമില്ലാതെയും പ്രയോഗിക്കുന്നതായി ആവര്‍ത്തിച്ചു കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-21 06:39:00
Keywordsവധശിക്ഷ
Created Date2020-03-21 06:40:14