category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'മദ്യഷാപ്പുകളും വില്പന കേന്ദ്രങ്ങളും നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള തീരുമാനം അപലപനീയം'
Contentതിരുവനന്തപുരം: രാജ്യം അപകടകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുസ്ഥലങ്ങളിലും അതികര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും മദ്യഷാപ്പുകളും വില്പന കേന്ദ്രങ്ങളും നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം. സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും വിവിധ വകുപ്പ് ജീവനക്കാരും പ്രത്യേകിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരും പൊതുപ്രവര്‍ത്തകരും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ അഹോരാത്രം നടത്തുന്ന കഠിന പ്രയ്തനങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. ഈ മഹാമാരിയുടെ സമൂഹവ്യാപനം ഫലപ്രദമായി തടയുന്നതുവരെയെങ്കിലും എല്ലാ മദ്യവില്പന കേന്ദ്രങ്ങളും അടിയന്തരമായി അടച്ചിടണമെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-22 10:41:00
Keywordsസൂസപാ
Created Date2020-03-22 10:43:24