Content | വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലെ ആദ്യത്തെ കൊറോണ മരണം ജോൺ സെബാസ്റ്റ്യൻ ലേയ്ർഡ് ഹാമോണ്ട് എന്ന ഫ്രാൻസിസ്കൻ സന്യാസിയുടേത്. ഫ്രാൻസിസ്കൻ മൊണാസ്ട്രി ഓഫ് ഹോളി ലാൻഡ് ഇൻ അമേരിക്കയിലെ ഡീക്കനായ അദ്ദേഹത്തിന് 59 വയസ്സായിരിന്നു. സന്യാസ ഭവനത്തിന്റെ സുപ്പീരിയറായ ലാറി ഡൻഹാമാണ് ശനിയാഴ്ച മരണ വാർത്ത സ്ഥിരീകരിച്ചത്. 1980 മുതൽ ഹാമോണ്ട്, സന്യാസ ഭവനത്തിൽ ഉണ്ടായിരുന്നുവെന്നും 14 വർഷമായി അവിടുത്തെ മാനേജർ എന്ന പദവിയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നതെന്നും ലാറി ഡൻഹാം പറഞ്ഞു.
മധ്യ അമേരിക്കയിലെ മിഷൻ പ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കാനായി ഹാമോണ്ടിന് അടുത്തിടെ ന്യൂയോർക്കിലേക്ക് ട്രാൻസ്ഫർ ഉത്തരവ് കിട്ടിയിരുന്നു. ഹാമോണ്ട് ദീർഘനാളായി ലുക്കിമിയ ബാധിതനായിരുന്നുവെന്നും ലാറി ഡൻഹാം വെളിപ്പെടുത്തി. ലുക്കിമിയ ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ ഫെബ്രുവരി മാസം നല്ല ആരോഗ്യവാനായാണ് കാണപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 പിന്നിട്ടു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |