category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപ്പ പ്രഖ്യാപിച്ച ആഗോള പ്രാര്‍ത്ഥന ദിനം ഇന്ന്: സ്വര്‍ഗ്ഗത്തിലേക്ക് നമ്മുക്ക് കരങ്ങള്‍ ഉയര്‍ത്താം
Contentറോം: കോവിഡ് 19 രോഗബാധക്കെതിരെ ആത്മീയ പ്രതിരോധം സൃഷ്ടിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ആഗോള പ്രാര്‍ത്ഥന ദിനം ഇന്ന്. മംഗളവാര്‍ത്ത തിരുനാളില്‍ ദിനമായ ഇന്ന് (മാര്‍ച്ച് 25) വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യന്‍ സമയം വൈകിട്ട് 4.30) ക്രൈസ്തവര്‍ ഒന്നടങ്കം ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലി മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നാണ് പാപ്പ നിര്‍ദേശിച്ചത്. കൊറോണ എന്ന മഹാമാരിക്കു മുന്നിൽ മാനവരാശി ഭയചകിതരായിരിക്കുകയാണെന്നും ഈ അവസരത്തിൽ, ക്രൈസ്തവസമൂഹം ഒന്നുചേർന്ന് പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് ഉയർത്തണമെന്നു പാപ്പ കഴിഞ്ഞ ദിവസം ഓര്‍മ്മപ്പെടുത്തുകയായിരിന്നു. അമേരിക്ക, കെനിയ, ഉഗാണ്ട, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ ഭരണാധികാരികളുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ ദേശീയ പ്രാര്‍ത്ഥന ദിനം ആചരിച്ചിരിന്നു. ഇതോടൊപ്പം ലോകമെങ്ങും വ്യാപിച്ച് കിടക്കുന്ന ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷന്റെ ആഹ്വാനം ശിരസാ വഹിക്കുവാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. അതേസമയം പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഇതര ക്രൈസ്തവ സഭകളും പ്രാര്‍ത്ഥനയില്‍ അണിചേരുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-25 09:47:00
Keywordsപ്രാര്‍ത്ഥന
Created Date2020-03-25 09:59:49