category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോവിഡ് 19: വരാപ്പുഴ അതിരൂപത ഹെൽപ് ഡെസ്ക് രൂപീകരിച്ചു
Contentകൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാരിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ അതിരൂപതയിൽ ഹെൽപ് ഡെസ്കിനു രൂപം കൊടുത്തു. ആർച്ച് ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി സഹകരിച്ചു കൊണ്ട്, ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ആയിരിക്കും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. കൊറോണ വ്യാപനത്തിൽ ജനത്തിന്റെ ആശങ്കകൾ ദുരീകരിക്കുക, കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ജനത്തിനുള്ള സംശയങ്ങൾക്ക് ശാസ്ത്രീയ വിശദീകരണം നൽകുക, ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടാൽ ക്രിയാത്മകമായി ഇടപെടുക, ഭക്ഷണത്തിനും മരുന്നിനും ആളുകൾക്ക് ബുദ്ധിമുട്ടില്ല എന്ന് ഉറപ്പുവരുത്തുക, ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സഹായിക്കുക തുടങ്ങിയവയാണ് ഹെൽപ് ഡെസ്കിന്റെ ലക്ഷ്യങ്ങൾ. ഇന്ത്യ മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം എന്ന് ആർച്ച് ബിഷപ്പ് വിശ്വാസികൾക്ക് നിർദ്ദേശം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-25 14:00:00
Keywordsവരാപ്പു, ദൈവദാസ
Created Date2020-03-25 14:01:24