Content | കൊച്ചി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു ബിവറേജ്‌സ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും വഴിയുള്ള മദ്യവിതരണം നിര്‍ത്തിവച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി ഉചിതവും അഭിനന്ദാര്‍ഹവുമാണെന്നു കെസിബിസി. ആരാധനാലയങ്ങളും പൊതുജീവിതത്തിന്റെ മിക്കവാറും എല്ലാതലങ്ങളും ലോക്ക്ഡൗണിനോടു സഹകരിക്കുന്ന സമയത്തു സര്‍ക്കാര്‍ സ്വീകരിച്ച നടപടി തികച്ചും സ്വാഗതാര്‍ഹമാണ്. അതേസമയം, സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവ്യാപാരം തുടങ്ങാനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |