category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രവാചകശബ്ദത്തിലെ വാര്‍ത്ത: നിരീശ്വരവാദികള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെ യാഥാര്‍ത്ഥ്യം
Contentഇക്കഴിഞ്ഞ ഞായറാഴ്ച പ്രവാചക ശബ്ദത്തില്‍ പ്രസിദ്ധീകരിച്ച ഇറ്റലിയിലെ നിരീശ്വരവാദിയായ ഡോക്ടറുടെ മാനസാന്തര വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിന്നു. എന്നാല്‍ കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി പ്രവാചക ശബ്ദത്തില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നു വാദിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണ കുറിപ്പ്. ആദ്യമേ ഈ വാര്‍ത്ത വ്യാജമാണോ സത്യമാണോയെന്ന്‍ പരിശോധിക്കാം. ഈ ലേഖനം ഇറ്റാലിയന്‍ സ്പാനിഷ് ഇതര ഭാഷകളിലെ മാധ്യമങ്ങളില്‍ വന്നതിന് ശേഷമാണ് പ്രസ്തുത ലേഖനത്തിന്റെ വിവര്‍ത്തനം സി‌എം‌ഐ വൈദികനായ ഫാ. സോണി ഉല്ലാറ്റികുന്നേല്‍ മലയാളത്തില്‍ പങ്കുവെച്ചത്. (ഇത് പ്രവാചകശബ്ദത്തില്‍ വന്ന ലേഖനത്തിന്റെ ആരംഭ ഭാഗത്തു തന്നെ സൂചിപ്പിച്ചിട്ടുണ്ട്). ഇതര ഭാഷകളില്‍ വന്ന വാര്‍ത്ത ഉറവിടങ്ങളുടെ പോര്‍ട്ടല്‍ ലിങ്കുകള്‍ താഴെ നല്‍കുന്നു. ➤ #{green->none->b->ലിങ്ക് 01: }# {{ https://www.lultimoesorcista.com/2020/03/coronavirus-medico-in-lombardia-ero.html?m=1->https://www.lultimoesorcista.com/2020/03/coronavirus-medico-in-lombardia-ero.html?m=1 }} <br> ➤ #{green->none->b->ലിങ്ക് 02: }# {{ https://www.gacetacristiana.com.ar/testimonio-del-medico-iulian-urban-de-38-anos-es-doctor-en-lombardia-italia/-> https://www.gacetacristiana.com.ar/testimonio-del-medico-iulian-urban-de-38-anos-es-doctor-en-lombardia-italia/ }} <br> ➤ #{green->none->b->ലിങ്ക് 03: }# {{ https://www.marcotosatti.com/2020/03/22/el-llanto-de-un-medico-en-lombardia-sobre-el-virus-la-muerte-y-dios/ -> https://www.marcotosatti.com/2020/03/22/el-llanto-de-un-medico-en-lombardia-sobre-el-virus-la-muerte-y-dios/ }} <br> ➤ #{green->none->b->ലിങ്ക് 04: }# {{ https://www.evangeliciadiguidonia.it/2020/03/20/commovente-iulian-urban-38anni-%C2%B7-dottore-in-lombardia/->https://www.evangeliciadiguidonia.it/2020/03/20/commovente-iulian-urban-38anni-%C2%B7-dottore-in-lombardia/ }} ഇത്തരത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നിരവധി ഇറ്റാലിയന്‍, സ്പാനിഷ് മാധ്യമങ്ങളിലെ വാര്‍ത്ത ലിങ്കുകള്‍ ലഭ്യമാണ്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഫേസ്ബുക്കിലെ നിരവധി പേജുകളില്‍ പങ്കുവെച്ചിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ തന്നെ വാര്‍ത്ത 'പ്രവാചകശബ്ദം' കെട്ടിച്ചമച്ചതാണെന്ന ആരോപണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇതിന്റെ പരിഭാഷയാണ് പ്രവാചക ശബ്ദത്തില്‍ നല്‍കിയത്. #{black->none->b->നിരീശ്വരവാദി ഡോക്ടറായി നല്കിയ ചിത്രം വ്യാജമല്ലേ? ‍}# ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ച 'ലാ ഗസെറ്റ ക്രിസ്റ്റിയന' എന്ന മാധ്യമത്തില്‍ പ്രസ്തുത സാക്ഷ്യത്തോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രം തന്നെയാണ് പ്രവാചകശബ്ദത്തിലും ആദ്യം നല്‍കിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഈ ചിത്രം 'ലാ ഗസെറ്റ ക്രിസ്റ്റിയന' പിന്‍വലിക്കുകയും ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതാനും പേരുടെ മറ്റൊരു ചിത്രം നല്‍കുകയും ചെയ്തു. (തെളിവ് മുകളിലെ ചിത്രത്തില്‍). ഇതേ തുടര്‍ന്നു പ്രവാചകശബ്ദവും ഈ ചിത്രം ഒഴിവാക്കി. തീര്‍ച്ചയായും ചിത്രത്തില്‍ വന്ന പിഴവ് തെറ്റ് തന്നെയാണെന്ന് 'പ്രവാചകശബ്ദം' മനസിലാക്കുന്നു. അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. അതേസമയം വാര്‍ത്ത ശരിയല്ലെന്നും കെട്ടിച്ചമച്ചതാണെന്നുമുള്ള തത്പര കക്ഷികളുടെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന വസ്തുത ആവര്‍ത്തിക്കുകയും ചെയ്യുന്നു. #{black->none->b-> എഡിറ്റര്‍ ‍}#
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-27 12:34:00
Keywordsനിരീശ്വര, ദൈവ വിശ്വാസ
Created Date2020-03-26 17:59:44