Content | ലിബ്രെവില്ലെ: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട വയോധികര്‍ക്ക് അഭയമൊരുക്കി സേവനം ചെയ്തു കൊണ്ടിരിന്ന കത്തോലിക്കാ കന്യാസ്ത്രീ കൊല്ലപ്പെട്ടു. ഉപേക്ഷിക്കപ്പെട്ടവരുടേയും, ഭവനരഹിതരുടേയും അഭയകേന്ദ്രമായിരുന്ന സെന്റ് ജോണ്‍ ഫ്രറ്റേണിറ്റിയുടെ സ്ഥാപകയും ഹോളി മേരി സന്യാസിനി സഭാംഗവുമായ സിസ്റ്റര്‍ ലൈഡി ഒയാനെം ന്‍സൗഗെയെയാണ് ഇക്കഴിഞ്ഞ ഇരുപതാം തീയതി അഭയകേന്ദ്രത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണമാണ് കൊലപാതകത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. .
കൊലക്ക് ശേഷം സിസ്റ്ററിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി ആശ്രമത്തിന്റെ കാറില്‍ കൊലപാതകി കടന്നുകളയുകയായിരുന്നു. ആശ്രമിലെ ജോലിക്കാരനാണ് പ്രതി. ലിബ്രെവില്ലേയിലെ എമിരറ്റസ് മെത്രാപ്പോലീത്ത ബാസിലെ ഇംവെ എങ്ങോണ്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. സെന്റ് മേരി വാലിയില്‍ ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമാണ് സെന്റ് ജോണ്‍ ഫ്രറ്റേണിറ്റി. യൂക്കരിസ്റ്റിക്ക് ഡെസ് ജ്യൂനെസ് (എം.ഇ.ജെ ഗാബോണ്‍) കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ് കൊല്ലപ്പെട്ട കന്യാസ്ത്രീ.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |