category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading അയർലണ്ടിനെ മാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിച്ചു
Contentഡബ്ലിന്‍: കൊറോണ പശ്ചാത്തലത്തില്‍ അയർലണ്ടിനെ ദൈവമാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിച്ച് ഐറിഷ് സഭയുടെ തലവനും അർമാഗ് രൂപതയുടെ ആർച്ച് ബിഷപ്പുമായ ഈമോണ്‍ മാര്‍ട്ടിന്‍. രാജ്യം മുഴുവൻ ഇപ്പോൾ പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുകയാണെന്നും, വൈദികരും മെത്രാന്മാരും അവരുടെ ഇടവകകളിലും കത്തീഡ്രൽ ദേവാലയങ്ങളിലും നിന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്നും ചടങ്ങിനിടെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കൊറോണ വൈറസ് മൂലം രാജ്യം പ്രതിസന്ധി നേരിടുമ്പോൾ, ശക്തിയും സംരക്ഷണവും ലഭിക്കാൻ ദൈവമാതാവിന്റെ മാധ്യസ്ഥം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പ "സ്വർഗ്ഗസ്ഥനായ പിതാവേ" പ്രാർത്ഥന ചൊല്ലാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത അതേ ദിവസം തന്നെയാണ് അയർലണ്ട് മാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിക്കപ്പെട്ടത്. ഇതിനു മുന്നോടിയായി സെന്റ് പാട്രിക് ഡേ മുതൽ നൊവേന പ്രാർത്ഥനകൾ ചൊല്ലി ഐറിഷ് ജനത ഒരുക്കം നടത്തുന്നുണ്ടായിരുന്നു. വൈറസ് ബാധമൂലം സമൂഹത്തിൽ ആരും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും, ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ പ്രാർത്ഥനയിലൂടെ ഈ സാഹചര്യത്തെ മറികടക്കാൻ സാധിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-28 20:33:00
Keywordsഐറിഷ്, അയര്‍
Created Date2020-03-28 20:34:23