Content | തിരുവനന്തപുരം: മദ്യാസക്ത രോഗികള്‍ക്കു മദ്യം ലഭ്യമാകാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കുന്നതിനു ഡോക്ടറുടെ കുറിപ്പടിയിന്മേല്‍ മദ്യം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പറഞ്ഞു.
മദ്യവിമുക്തി നേടാനുള്ള അവസരമായി ലോക്ക് ഡൗണിനെ കാണുന്നതിനു പകരം വീണ്ടും മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറന്ന് മരുന്നെന്ന രീതിയില്‍ മദ്യം നല്‍കുന്നതു സര്‍ക്കാരിനു ഭൂഷണമല്ല. മദ്യാസക്തിയുള്ളവരെ സര്‍ക്കാരിന്റെതന്നെ വിമുക്തി മിഷന്‍ വഴിയും കൗണ്‍സലിംഗ് വഴിയുമൊക്കെ ചികിത്സിച്ചു നേര്‍വഴിക്കു കൊണ്ടുവരാവുന്നതാണ്. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ഫാ. ജോണ്‍ അരീക്കല്‍ ആവശ്യപ്പെട്ടു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|