Content | പെരുമ്പാവൂര്‍: മൂവാറ്റുപുഴ രൂപതയുടെ സാമൂഹിക സേവനവിഭാഗമായ സമൃദ്ധിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍, പോഞ്ഞാശ്ശേരി പ്രദേശത്തുള്ള അതിഥി തൊഴിലാളികള്‍ക്കുള്ള ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു. മൂവാറ്റുപുഴ രൂപത ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഭക്ഷണപൊതി വിതരണം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വ്യക്തികളെ കരുതുന്നത് ദൈവസ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന് ബിഷപ്പ് മാര്‍ തെയഡോഷ്യസ് പറഞ്ഞു.
പൊതുജനങ്ങള്‍ക്കായി സഭനടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിപറയുകയും ഇതുപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി അഭിപ്രായപ്പെട്ടു. സമൃദ്ധി ഡയറക്ടര്‍ ഫാ. തോമസ് പുല്ലുകാലായില്‍, തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു. ഏപ്രില്‍ 14 വരെ എല്ലാ ദിവസവും ഭക്ഷണം വിതരണം ഉണ്ടായിരിക്കുമെന്ന് സമൃദ്ധി സോഷ്യല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് പുല്ലുകാലായില്‍ അറിയിച്ചു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |