category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"ഇതൊരു സുവർണാവസരമാണ്, മദ്യപാനം നിർത്താൻ": ഫേസ്ബുക്ക് കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Contentചങ്ങനാശ്ശേരി: മദ്യപാനശീലം നിർത്താൻ ലോക്ക് ഡൌൺ കാലത്തെ പോലെ മറ്റൊരു അവസരം ഇനി കിട്ടില്ലായെന്ന് ഓര്‍മ്മപ്പെടുത്തലുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ബിഷപ്പ് ശ്രദ്ധേയമായ കാഴ്ചപ്പാട് വിവരിച്ചിരിക്കുന്നത്. ലോക്ക് ഡൌൺ കാലത്തു വല്ലാതെ വിഷമിക്കുന്ന, തങ്ങളുടെ ദുഃഖം ആരോടും പറയാൻ പോലുമാകാതെ വിഷമിക്കുന്ന കൂട്ടരുണ്ടെന്നും അത് മദ്യപരായ സഹോദരങ്ങളാണെന്നുമുള്ള ആമുഖത്തോടെയാണ് ബിഷപ്പിന്റെ കുറിപ്പ് ആരംഭിക്കുന്നത്. അവരോടൊരു വാക്ക്. മദ്യപാനശീലം നിർത്താൻ ഇതുപോലൊരു അവസരം ഇനി കിട്ടില്ല. ഇനിയൊരിക്കലും നമ്മുടെ സർക്കാർ ഇത്രനാൾ ബീവറേജുകൾ പൂട്ടിയിടുമെന്നു പ്രതീക്ഷ വേണ്ട. കാരണം അത്ര വലുതാണ് സാമ്പത്തിക നഷ്ടം. ഇതൊരു സുവർണാവസരമാണ്. മദ്യപാനം നിർത്താൻ. ഇത്രനാൾ കുടിച്ചില്ലേ? ഇനി മതി. നിർത്താം.! കുടി നിർത്തിയാൽ, എത്രമാത്രം പണം നിങ്ങളുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി ചിലവഴിക്കാം. നിങ്ങളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാം. നല്ല വീടുകൾ പണിയാം. എത്രമാത്രം ആരോഗ്യത്തോടെ ജീവിക്കാം. എത്രമാത്രം സമാധാനത്തോടെ കുടുംബത്തു കഴിയാം. ഈ സുവർണാവസരം ഉപയോഗിച്ച് നമ്മുടെ കുടുംബങ്ങളെ സ്നേഹത്തിന്റെ ലഹരിയിൽ നിറക്കാം. ബിഷപ്പ് കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/470132003444077/posts/923098628147410/
News Date2020-04-06 14:36:00
Keywordsതറയി
Created Date2020-04-06 14:37:16