Content | ലണ്ടൻ: ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ആതുര ശുശ്രൂഷ രംഗത്തു ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും, ലോക് ഡൗണിൽ വീടുകളിൽ ആയിരിക്കുന്നവർക്കും ആശ്വാസമായും ശക്തിയേകിയും പുറത്തിറങ്ങിയ ഗ്ലോബൽ മലയാള ഭക്തിഗാനം 'ഈറ്റുനോവിന്റെ ആരംഭം' ശ്രദ്ധയാകര്‍ഷിക്കുന്നു. ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ള ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നൽകി ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണത്തിലും ആലാപന, സാങ്കേതിക രംഗത്തും ഭാഗഭാക്കായിരിക്കുന്നത് കേരളത്തിലുൾപ്പടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരും, ആരോഗ്യ മേഖലയിലും അല്ലാതെയും ജോലിചെയ്യുകയും വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളും വൈദികരുമാണ്. കാനഡ, റോം, യു കെ, ദുബായ്, ന്യൂസിലാൻഡ് ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
|