category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭവനങ്ങളിലെ ദുഃഖവെള്ളി ഈസ്റ്റര്‍ ആചരണം അനുഭവമാകാൻ ശ്രദ്ധേയ നിര്‍ദ്ദേശവുമായി യൂത്ത് മിനിസ്ട്രി
Contentലോകത്താകമാനം ലോക് ഡൗൺ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന് ദേവാലത്തിൽ പോയി വിശുദ്ധ ആഴ്ചയിൽ ദു:ഖ വെള്ളിയിലും ഈസ്റ്ററിലും സംബന്ധിക്കാൻ പറ്റാത്ത സാഹചര്യത്തിൽ നൂതന സംരഭവുമായി മാനന്തവാടി രൂപത യൂത്ത് മിനിസ്ട്രി മുന്നോട്ടു വരുന്നു. ഭവനങ്ങൾ ദേവാലയങ്ങളാക്കി മാറ്റി ദു:ഖ വെള്ളിയുടെയും ഈസ്റ്ററിൻ്റെയും ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ അതിൽ പങ്ക് പറ്റുവാൻ ഓരോ കുടുംബങ്ങളെയും പ്രേരിപ്പിക്കുക എന്നുള്ളതാണ് ദു:ഖ വെള്ളി ഈസ്റ്റർ ചലഞ്ചിൻ്റെ ഉദ്ദേശം. ദു:ഖ വെള്ളി ഈസ്റ്റർ ചലഞ്ച് എന്നത് ദുഖ: വെള്ളിയാഴ്ച കുടുബത്തിലെ അംഗങ്ങളെല്ലാം ഒരുമിച്ച് കൂടി വീടിനകത്തോ പുറത്തോ കുരിശിൻ്റെ വഴിയുടെ പതിനാല് സ്ഥലങ്ങൾ അടയാളപ്പെടുത്തുകയോ സ്ഥാപിക്കുകയോ ചെയ്യുക. സൗകര്യങ്ങൾ കുറഞ്ഞ ഭവനങ്ങളാണെങ്കിൽ വീടിനകത്തു തന്നെ പതിനാലു സ്ഥലങ്ങൾ അടയാളപ്പെടുത്തുക. പുറത്ത് സ്ഥലസൗകര്യങ്ങൾ ഉള്ളവരാണെങ്കിൽ പതിനാലു സ്ഥലങ്ങൾ പുറത്ത് സ്ഥാപിക്കുക. ലഭ്യമായ മരകഷണമോ മരച്ചില്ലകളോ ഉപയോഗിച്ചു കൊണ്ട് 14 സ്ഥലങ്ങൾ സ്ഥാപിക്കുകയും വെള്ള കടലാസോ, കാർബോഡിൻ്റെ കഷണമോ, കുരിശിൻ്റെ വഴിയുടെ ചിത്രമോ ഉപയോഗിച്ചു കൊണ്ട് ഓരോ സ്ഥലവും ക്രമീകരിക്കുകയും ചെയ്യാവുന്നതാണ്. വീടിൻ്റെ അകത്തോ, വീടിനു പുറത്തോ പോർട്ടിക്കോയിലോ ക്രൂശിത രൂപത്തോടു കൂടിയ ഗാഗുൽത്താ ക്രമീകരിക്കുകയും ചെയ്യുക. ഒന്നാം സ്ഥലം മുതൽ കുടുംബാഗംങ്ങൾ എല്ലാവരും ചേർന്ന് കുരിശിൻ്റെ വഴി പ്രാർത്ഥിച്ച് വരികയും ഗാഗുത്തായിൽ സമാപന പ്രാർത്ഥന നടത്തി കർത്താവിൻ്റെ പീഡാസഹനങ്ങളിൽ പങ്കുപറ്റുകയും ചെയ്യുക എന്നുള്ളതാണ് ദു:ഖ വെള്ളി ചലഞ്ച്. ഇത് എല്ലാ കുടുംബങ്ങളിലും നടപ്പിലാക്കുന്നത് ദുഖ: വെള്ളിയുടെ ചൈതന്യം ചോരാതെ ക്രിസ്തുവിൻ്റെ പീഢാ സഹനങ്ങളോട് താദാത്മ്യപ്പെടുവാൻ ഒരു കുടുംബമെന്ന നിലയിൽ സഹായകകരമാണെന്ന് യൂത്ത് മിനിസ്ട്രിയുടെ ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ അഭിപ്രായപ്പെട്ടു. ഈസ്റ്ററിൻ്റെ ദിവസത്തിൽ എല്ലാവരും ദേവാലയത്തിൽ വരികയും ദേവാലയത്തിൽ ഉയിർപ്പിൻ്റെ മനോഹരമായ സംഭവങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന പതിവ് നമ്മുടെ ഇടയിലുണ്ടല്ലോ. സാധിക്കുന്നവരെല്ലാം ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചു കൊണ്ട് ഒരു ചെറിയ കല്ലറ ഭവനങ്ങളിൽ നിർമ്മിക്കുകയും ക്രിസ്തുവിൻ്റെ ഒരു രൂപ മോ ശില്പമോ അതിനു മുകളിൽ സ്ഥാപിക്കുകയും ചെയ്യുക. ആ ഉയർപ്പിൻ്റെ മഹനീയ കർമ്മം ദേവാലയത്തിൽ നടക്കുന്നതു പോലെ വീട്ടിലും ക്രമീകരിക്കുക എന്നുള്ളതാണ് ഈസ്റർ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രണ്ട് ചലഞ്ച് ഏറ്റെടുക്കുകയും ദു:ഖ വെള്ളിയുടെയും ഈസ്റ്ററിൻ്റെയും ആത്മീയ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിക്കുവാനായി എല്ലാ വിശ്വാസികളും കടന്നു വരികയും ചെയ്യണമെന്ന് യൂത്ത് മിനിസ്ട്രിയുടെ ഭാരവാഹികൾ ആഹ്വാനം ചെയ്യുന്നു. ഇപ്രകാരം ഈസ്റ്റർ ചലഞ്ചിനും ദുഃഖ വെള്ളി ചലഞ്ചിനും പങ്കെടുക്കുന്നവര് അവരുടെ പങ്കെടുക്കുന്നതിൻ്റെ ഒരു ഫോട്ടോ (ദു:ഖവെള്ളി അല്ലെങ്കിൽ ഈസ്റ്റർ ) ഇതിലേതെങ്കിലും പങ്കെടുക്കുന്നവർ വ്യത്യസ്ഥമായിട്ട് ആ ചലഞ്ചിൻ്റെ പേര് എഴുതുക. അതിനോടൊപ്പം അവരുടെ വ്യത്യസ്ഥമായ 3 ഫോട്ടോകൾ അയച്ചു തരിക. ഏറ്റവും നല്ല ചലഞ്ചിൽ ഫോട്ടോയിലൂടെ പങ്കെടുത്തു എന്ന് മനസ്സിലാകുന്ന ആളുകൾക്ക് സമ്മാനങ്ങളും നൽകുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. വാട്സാപ്പ് നമ്പർ : 9495065656
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-04-10 09:01:00
Keywordsദുഃഖ
Created Date2020-04-10 09:03:04