category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്ന് 6:30നു ഭൂതോച്ചാടന പ്രാര്‍ത്ഥന ചൊല്ലുക: മെത്രാന്‍മാരോടും വൈദികരോടും വിഗാനോ മെത്രാപ്പോലീത്തയുടെ അഭ്യര്‍ത്ഥന
Contentകൊറോണ ലോകത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ തിന്മയുടെ ശക്തിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്നു ദുഃഖശനി റോമന്‍ സമയം ഉച്ചകഴിഞ്ഞു 3 മണിക്കു (ഇന്ത്യന്‍ സമയം 6.30 PM) ലിയോ പതിമൂന്നാമന്‍ പാപ്പ തയ്യാറാക്കിയ ശക്തമായ ഭൂതോച്ചാടന പ്രാര്‍ത്ഥന ചൊല്ലുവാന്‍ തന്നോടൊപ്പം ചേരണമെന്ന് അമേരിക്കയിലെ മുന്‍ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോയുടെ അഭ്യര്‍ത്ഥന. മെത്രാന്‍മാരോടും വൈദികരോടും അദ്ദേഹം ആഹ്വാനം നടത്തിയിരിക്കുന്നത്. കഷ്ടതകള്‍ നിറഞ്ഞ ഈ ആധുനിക കാലത്ത് സാത്താന്‍ ഉന്മാദാവസ്ഥയിലായിരിക്കുകയാണെന്നും, എണ്ണമറ്റ ആക്രമണങ്ങള്‍ വഴി ആത്മാക്കളെ പാപത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്നും വിഗാനോ മെത്രാപ്പോലീത്തയുടെ ആഹ്വാനത്തില്‍ പറയുന്നു. വൈദികര്‍ ളോഹ ധരിച്ച്, വിശുദ്ധ ജലവും കുരിശടയാളത്തോടും കൂടിവേണം ഭൂതോച്ചാടന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടതെന്നും മെത്രാപ്പോലീത്ത ആഹ്വാനത്തില്‍ പറയുന്നു. തിന്മയുടെ ശക്തികള്‍ സഭാ മാതാവിനെ ആക്രമിക്കുന്നതായി 1884 ഒക്ടോബര്‍ 13ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പക്ക് സ്വപ്ന ദര്‍ശനമുണ്ടായി. തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം മിഖായേല്‍ മാലാഖയോടുള്ള പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുവാന്‍ അദ്ദേഹം ഉത്തരവിട്ടു. പിന്നാലെ സാത്താനെ പുറത്താക്കുന്ന ഭൂതോച്ചാടന കര്‍മ്മം ചിട്ടപ്പെടുത്തുകയും, റോമന്‍ ആരാധനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ പ്രാര്‍ത്ഥന ഒരു വ്യക്തിക്ക് വേണ്ടി ചൊല്ലുന്നതിനു പുരോഹിതര്‍ക്ക് തങ്ങളുടെ മേലധികാരികളുടെ പ്രത്യേക അനുവാദം വേണമെങ്കിലും പുരോഹിതര്‍ക്ക് സ്വകാര്യമായി വ്യക്തിപരമായി ഈ പ്രാര്‍ത്ഥന ചൊല്ലാവുന്നതാണെന്ന്‍ പ്രമുഖ അന്താരാഷ്ട്ര കത്തോലിക്ക മാധ്യമമായ 'നാഷ്ണല്‍ കാത്തലിക് രെജിസ്റ്റര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-04-11 17:52:00
Keywordsഭൂതോ
Created Date2020-04-11 17:53:04