Content | തൃശൂര്‍: ലോക്ക് ഡൌണ്‍ കാലത്ത് ഡയാലിസിസ് ചെലവുകള്‍ക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന നിര്‍ധനരായ രോഗികള്‍ക്ക് സാന്ത്വനവുമായി തൃശൂര്‍ അതിരൂപതയിലെ ഏനാമാക്കല്‍ മൌണ്ട് കാര്‍മ്മല്‍ ദേവാലയം. ഈസ്റ്ററിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി വെങ്കിടങ്ങ് പഞ്ചായത്തിലെ നാനജാതി മതസ്ഥരായ എട്ട് ഡയാലിസിസ് രോഗികൾക്ക് 5000/- രൂപ വീതമാണ് ഇടവക കൈമാറിയത്.
പഞ്ചായത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കുവാന്‍ ദേവാലയം നേരത്തെ തന്നെ പണം നീക്കിവെച്ചിരിന്നുവെന്നും വരും ദിവസങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണം നല്‍കുവാനിരിക്കുകയാണെന്നും ഇടവക വികാരി ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. തൃശൂര്‍ അതിരൂപതയിലെ പുരാതന ദേവാലയങ്ങളിലൊന്നായ ഏനമാക്കൽ ദേവാലയം എഡി 500-ല്‍ പണി കഴിപ്പിച്ചതാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|