category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സ്ത്രീകളുടെ മഹത്തായ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ അടിയന്തരാവസ്ഥ സംജാതമായിരിക്കുന്ന വേളയിൽ സ്ത്രീ സമൂഹം ചെയ്യുന്ന മഹത്തായ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. ഉയിർപ്പുതിരുന്നാൾ കാലത്തിലെ ആദ്യ തിങ്കളാഴ്ച ത്രികാലജപം നയിക്കുന്നതിനു മുമ്പു നടത്തിയ വിചിന്തനത്തിന്റെ സമാപനത്തിലാണ് പാപ്പ സ്ത്രീകളുടെ ത്യാഗത്തെയും സേവന സന്നദ്ധതയേയും പ്രകീര്‍ത്തിച്ചത്. യേശുവിൻറെ ശിഷ്യരോട് അവിടത്തെ ഉത്ഥാനം അറിയിക്കുന്ന സ്ത്രീകളുമായി ബന്ധപ്പെടുത്തിയായിരിന്നു പാപ്പയുടെ സ്മരണ. ആരോഗ്യപരമായ ഒരു അടിയന്തരാവസ്ഥ സംജാതമായിരിക്കുന്ന വേളയിൽ, അപരനെ സേവിക്കുന്നതിനായി സ്ത്രീകൾ ചെയ്യുന്ന കാര്യങ്ങളുണ്ട്. സേവനനിരതരായിരിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ക്രമസമാധാനപാലനത്തിലേർപ്പെട്ടിരിക്കുന്നവരും കാരാഗൃഹങ്ങളിൽ സേവനം ചെയ്യുന്നവരും അടിസ്ഥാന ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ ജോലിചെയ്യുന്നവരും കുഞ്ഞുങ്ങളും പ്രായാധിക്യത്തിലെത്തിയവരും അംഗവൈകല്യമുള്ളവരുമടങ്ങിയ കുടുംബാംഗങ്ങളുമൊത്തു വീടുകളിൽ അടച്ചുപൂട്ടി കഴിയുന്ന നിരവധിയായ അമ്മമാരും സഹോദരികളുമായ മുത്തശ്ശിമാരുമായ സ്ത്രീകൾ ചെയ്യുന്ന സേവനങ്ങൾ താൻ സ്മരിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ചിലപ്പോഴൊക്കെ അവർ പീഡനം അനുഭവിക്കുകയും വലിയ ഭാരം വഹിക്കുകയും ചെയ്യുന്നുണ്ട്. കർത്താവ് അവർക്ക് കരുത്തേകുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കു സമൂഹം താങ്ങായിത്തീരുന്നതിനും വേണ്ടി പ്രാർത്ഥിക്കാം. പ്രതികൂലമായ സാഹചര്യത്തില്‍ മുന്നോട്ടു പോകാൻ സ്ത്രീകൾക്ക് കർത്താവ് ധൈര്യം പ്രദാനം ചെയ്യട്ടെയെന്നും പാപ്പ ആശംസിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-04-15 09:58:00
Keywordsപാപ്പ
Created Date2020-04-15 09:59:31