category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്ന് 93ാം പിറന്നാള്‍ |
Content | വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിമൂന്നാം പിറന്നാള്‍. 2005-ൽ എഴുപത്തിയെട്ടാം ജന്മദിനത്തിന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പത്രോസിന്റെ സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്.
സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. ബനഡിക്ട് മാർപാപ്പയുടെ ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ മാർക്ക്റ്റിൽ സ്ഥിതി ചെയ്യുന്ന ജന്മഗൃഹം അദ്ദേഹത്തിന്റെ 80 -ാം ജന്മദിനം മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ധാരാളം ആളുകളാണ് ഈ സ്ഥലവും ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന ചിത്ര ചലച്ചിത്ര പ്രദർശന ഹാളുകളും സന്ദർശിക്കാൻ ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.
** #{red->n->n-> പാപ്പയുടെ ആരോഗ്യത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം}#
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2020-04-16 09:24:00 |
Keywords | എമിരിറ്റസ് ബെനഡിക്ട്, ബനഡിക് |
Created Date | 2020-04-16 09:26:34 |