category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരിശുദ്ധ മറിയത്തിന് 'സകല ജനപദങ്ങളുടെയും ആത്മീയ മാതാവ്' വിശേഷണം നല്‍കണം: പാപ്പയോട് മെത്രാന്മാരുടെ അഭ്യര്‍ത്ഥന
Contentറോം: കൊറോണ വൈറസ് പകർച്ചവ്യാധിയെ പ്രതിരോധിക്കുവാന്‍ ആഗോള തലത്തില്‍ പാടുപെടുന്ന സാഹചര്യത്തിൽ പരിശുദ്ധ കന്യകാമറിയത്തെ “സകല ജനപദങ്ങളുടെയും ആത്മീയമാതാവ്” എന്ന വിശേഷണം നൽകണമെന്ന് ഫ്രാൻസിസ് പാപ്പയോട് മെത്രാന്മാരുടെ അഭ്യർത്ഥന. രണ്ടു കർദ്ദിനാൾമാരും ആറ് മെത്രാന്മാരും ചേർന്നാണ് കത്ത് തയാറാക്കിയത്. പാപ്പയോട് അഭ്യർത്ഥന നടത്തിയ മെത്രാന്മാരിൽ ഭാരതത്തിലെ റാഞ്ചി മുന്‍ ആര്‍ച്ച് ബിഷപ്പും സിബിസിഐ മുൻ പ്രസിഡന്‍റുമായിരിന്ന കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയും ഉൾപ്പെടുന്നു. 2019 ഓഗസ്റ്റിൽ ഇതേ ആവശ്യം ഉന്നയിച്ചു മാർപാപ്പയ്ക്ക് കത്ത് നൽകിയിരുന്നു. മാനവ സമൂഹത്തിന് ഇപ്പോൾ ഒരു പരിവർത്തനത്തിന്റെ ആവശ്യമുണ്ട്. കർത്താവായ യേശുവിൽ നിന്നും അവന്റെ അമ്മയിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളൂ. വ്യക്തിപരവും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മാനുഷികതലങ്ങളിൽ ലോകം വലിയതോതിൽ ദുരന്തത്തെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ അഭ്യര്‍ത്ഥന വീണ്ടും അറിയിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഏഷ്യയെ പ്രതിനിധീകരിച്ച കർദ്ദിനാൾ ടോപ്പൊയ്ക്ക് പുറമെ മധ്യ അമേരിക്കയിൽ നിന്ന് കർദ്ദിനാൾ ജുവാൻ സാൻഡോവൽ (മെക്സിക്കോ), ആഫ്രിക്കയിൽ നിന്ന് ആർച്ച് ബിഷപ്പ് ഫെലിക്സ് ജോബ് (നൈജീരിയ), യൂറോപ്പിൽ നിന്ന് ബിഷപ്പ് ജോൺ കീനൻ (സ്കോട്ട്ലൻഡ്), വടക്കേ അമേരിക്കയിൽ നിന്ന് ബിഷപ്പ് ഡേവിഡ് റിക്കൻ (അമേരിക്ക), തെക്കേ അമേരിക്കയിൽ നിന്ന് ബിഷപ്പ് അന്റോണിയോ ബാസെറ്റോ (അർജന്റീന) എന്നിവർക്കൊപ്പം സിറിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഡെനിസ് റാബൗള ആന്റോയിൻ, ലെബനീസ് ആർച്ച് ബിഷപ്പ് നബീൽ ഹേഗും കത്തിൽ ഒപ്പുവച്ചു. മെത്രാന്മാരുടെ ഈ അഭ്യർത്ഥന വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ടെന്നും പാപ്പ മറിയത്തെ സകലജനപദങ്ങളുടെയും ആത്മീയമാതാവായി പ്രഖ്യാപിക്കുമ്പോൾ മാത്രമേ, ആ ശീർഷകത്തിൽ കഷ്ടതയനുഭവിക്കുന്ന മനുഷ്യർക്കുവേണ്ടി മാധ്യസ്ഥം വഹിക്കാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ടാകൂവെന്നും ഫ്ലോറിഡയിലെ ആവേ മരിയ സർവകലാശാലയിലെ മരിയോളജി പ്രൊഫസർ മാർക്ക് മിരാവലെ അഭിപ്രായപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-04-18 11:54:00
Keywordsപാപ്പ, മാതാ
Created Date2020-04-18 11:53:49