Content | തൃശൂർ: ലോക്ക് ഡൌണില്‍ വീണുകിട്ടിയ അവധിദിനങ്ങൾ ഈശോയോടു കൂടുതല്‍ ചേര്‍ന്ന് നിന്നുക്കൊണ്ട് തൃശൂര്‍ അതിരൂപത ജീസസ് യൂത്ത് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍. ലോക്ക് ഡൗണിലേക്കു കാര്യങ്ങൾ പോകുന്നു എന്നു മനസിലാക്കിയ രൂപതയുടെ ജീസസ് യൂത്ത് മിനിസ്ട്രി മധ്യസ്ഥ പ്രാർത്ഥന ശക്തമാക്കിയാണ് മുന്നോട്ട് വന്നത്. ജപമാലയും കരുണകൊന്തയും വഴിയായി ഓരോ ഭൂഖണ്ഡങ്ങളെയും കോവിഡ് ബാധിച്ച രാജ്യങ്ങളെയും സമർപ്പിച്ചു കൂട്ടായ്മ പ്രാർത്ഥിച്ചു. ഇതുവരെയായി മുപ്പതിനായിരത്തോളം ജപമാലയും മുപ്പത്തയ്യായിരത്തോളം കരുണ കൊന്തയാണ് ഈ കൂട്ടായ്മ വഴി സമർപ്പിച്ചിരിക്കുന്നത്.
ഇതിന് പുറമേ, ജീസസ് യൂത്ത് ഫാമിലി കൂട്ടായ്മയുടെ കീഴിൽ മൂന്ന് മുതൽ നാലു വരെയുള്ള സമയം പ്രയർ ഹൗർ ആയി ആചരിക്കുന്നു. Wel 2020 ബൈബിൾ ക്വിസ് എന്ന പേരിൽ സംഘടനയിൽ ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാൻ ഓൺലൈൻ വഴി സൗകര്യവുമൊരുക്കി. ഇതുവഴിയായി ആയിരത്തിയഞ്ഞൂറോളം പേരാണ് അനുദിനം ബൈബിൾ വായിച്ചു ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുന്നത്. അഞ്ചു ദിവസമെങ്കിലും ശരിയുത്തരം അയക്കുന്നവരിൽ നറുക്കെടുക്കുന്നവർക്ക് നിന്നും രൂപത, ഫൊറോനാ തലങ്ങളിൽ സമ്മാനം ലോക്ക് ഡൌണിനു ശേഷം സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്രാഫ്റ്റ് മേളയുമായി 'തച്ചൻ' എന്ന പദ്ധതിയും 'രേഖ' എന്ന പേരിൽ ഡ്രോയിംഗ് മത്സരങ്ങളും ജീസസ് യൂത്തിന്റെ തന്നെ ടീൻസ് മിനിസ്ട്രി ഓൺലൈൻ ആയി നടത്തുന്നു. ദുഃഖ വെള്ളിയാഴ്ചയുടെ ആശയങ്ങളുമായി ടീൻസ് മിനിസ്ട്രി സംഘടിപ്പിച്ച സ്കിറ്റ്, ടാബ്ലോയെല്ലാം അതിമോനോഹരമായെന്നാണ് വിലയിരുത്തപ്പെടുന്നത്. മിനിസ്ട്രി ആർട്ട് & ഡെക്കറേഷനിൽ താല്പര്യമുളവർക്കായുള്ള അവസരവും ഈ യുവജന കൂട്ടായ്മ ഒരുക്കുന്നുണ്ട്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |