Content | കോട്ടയം: ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ നവമാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ദിവ്യകാരുണ്യ മിഷ്ണറി സന്യാസ സഭയിലെ യുവവൈദികര്‍ ആരംഭിച്ച മത്സരത്തിന് വന്‍ സ്വീകാര്യത. വീട്ടിലിരുന്ന് കൊണ്ട് പാട്ട് പാടി സമ്മാനം നേടാമെന്ന ആശയവുമായി ദിവ്യകാരുണ്യ മിഷ്ണറി സഭയിലെ വൈദീകരായ ഫാ. എല്‍വീസ് കോച്ചേരിയും, ഫാ. നിതിന്‍ ജോര്‍ജുമാണ് ശ്രദ്ധേയമായ മത്സരം മുന്നോട്ട് വച്ചത്. 'സ്റ്റേ ഹോം സിങ്ങ് ആന്റ് വിന്‍' എന്ന പേരിലുള്ള മത്സരം ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. പ്രായവ്യത്യാസം ഇല്ലാതെ ലോകത്തിന്റെ എവിടെ നിന്ന് വേണമെങ്കിലും ക്രിസ്തീയ ഭക്തിഗാനം പാടി ഈ മത്സരത്തില്‍ പങ്കാളികളാകമെന്നതാണ് ഇതിന്റെ പ്രത്യേകത.
മൂന്നര വയസുള്ള കുട്ടി മുതല്‍ തൊണ്ണൂറ്റി എട്ട് വയസുളള മുത്തശിയും, വിവിധ സന്യാസിനി സമൂഹത്തിലെ സിസ്റ്റേറ്റേഴ്‌സും, വൈദീകരും വരെ ഇതില്‍ പങ്കാളികളായിട്ടുണ്ട്. അയച്ചുകൊടുക്കുന്ന വീഡിയോകള്‍ സിയോന്‍ ഇന്നവേറ്റീവ് മീഡിയ എന്ന ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് അപ്ലോഡ് ചെയ്യുന്നത്. ഏപ്രിന്‍ മുപ്പത് വരെയാണ് വീഡിയോകള്‍ അയച്ചുകൊടുക്കാന്‍ അവസരം. കഴിവ് ഉണ്ടായിട്ട് അവസരം ലഭിക്കാതെ വീ്ട്ടിലിരിക്കുന്നവരടക്കം നിരവധി പേരെ ഇതില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഫാ. എല്‍വീസ് കോച്ചേരി പറഞ്ഞു. വിജയികളാകുന്നവര്‍ക്ക് ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ ക്യാഷ് അവാര്‍ഡാണ് സമ്മാനമായി നല്‍കുക. യുവവൈദികരുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് എംസിബിഎസ് സന്ന്യാസ സമൂഹത്തിലെ പ്രോവിന്‍ഷ്യാലും വൈദീകരും ശക്തമായ പിന്തുണയാണ് നല്‍കിയത്.
|