category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്ക് ഡൗൺ ദുരിതാശ്വാസം നൽകി വരാപ്പുഴ അതിരൂപത
Contentകൊച്ചി: ഇടവകകളിലെ കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്ക് ഡൗൺ ദുരിതാശ്വാസം നൽകി മാതൃകയാവുകയാണ് വരാപ്പുഴ അതിരൂപത. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ദേവാലയങ്ങൾ ശുശ്രൂഷകൾ ഒന്നും തന്നെ നടക്കാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന് ദേവാലയങ്ങളിലെ ശുശ്രൂഷകരായ കപ്യാർമാരും ചെമ്മദോർമാര്‍ക്കുമാണ് 2500 രൂപവീതം സഹായം നല്‍കിക്കൊണ്ട് മാതൃകയാകുന്നത്. ദേവാലയത്തെ ആശ്രയിച്ചാണ് മിക്കവാറും ഈ കുടുംബങ്ങൾ കഴിയുന്നത്. അതുകൊണ്ടു തന്നെ ദേവാലയ ശുശ്രൂഷകൾ ഇല്ലാതായതോടെ അവരുടെ ജീവിതവും ബുദ്ധിമുട്ടിലാണെന്ന വസ്തുത മനസിലാക്കി കൊണ്ടാണ് വരാപ്പുഴ അതിരൂപത അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ആർച്ച്ബിഷപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അതിരൂപതയിലെ ഇടവകകളും സംഘടനകളും പലവിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അതിരൂപതയിലെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, നഗരത്തിലെ അതിഥി തൊഴിലാളികൾക്ക് രണ്ടു ആഴ്ച്ചയോളം പ്രഭാതഭക്ഷണം നൽകാൻ മുൻകൈ എടുത്തിട്ടുണ്ട്. കൂടാതെ നഗരത്തിലെ പോലീസുകാർക്ക് പലദിവസങ്ങളിലും പഴവർഗ പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ഇടവകകളും സംഘടനകളും മുൻകൈ എടുത്തു മൂന്നരക്കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. വിവിധ ഇടവകകളും സംഘടനകളും കോവിഡ് കാലത്തെ സന്നദ്ധ സേവനം തുടരുകയാണ്. (ചെമ്മദോര്‍: ഏ. ഡി. 1500 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് ചെമ്മദോര്‍. ‘വിളിക്കുന്നവന്‍’ എന്നാണ് പോര്‍ച്ചുഗീസില്‍ നിന്നു വന്ന ആ വാക്കിന്‍റെ അര്‍ത്ഥം. കോംന്പ്രെരിയ എന്നറിയപ്പെടുന്ന സന്നദ്ധസേവാസംഘത്തിലെ ഒരു ഉദ്യോസ്ഥന്‍റെ പേരാണ് ചെമ്മദോര്‍. സംഘാംഗങ്ങളെ വിളിച്ചുകൂട്ടുകയാണ് അയാളുടെ ജോലി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-04-22 16:30:00
Keywordsവരാപ്പു,
Created Date2020-04-22 16:30:16