category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം, സഹായത്തിന് തയാര്‍: കെസിബിസി
Contentകൊച്ചി: കോവിഡ് 19 അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രവാസിമലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തരതീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. പ്രവാസികളായ മലയാളികളെ സംരക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് പ്രത്യാശാഭരിതമാണ്. ഒപ്പം ഇക്കാരണങ്ങളാല്‍ രോഗം പടരാതിരിക്കാന്‍ ജാഗ്രതയുള്ള നിലപാട് പൊതു സമൂഹത്തിനും ആവശ്യമാണ്. പ്രവാസികളെ വിശിഷ്യാ, ഗള്‍ഫ് നാടുകളിലുള്ളവരെ, കേരളത്തില്‍ കൊണ്ടുവന്നു ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കത്തോലിക്കാ സഭയിലെ സോഷ്യല്‍ സര്‍വ്വീസ് ഏജന്‍സികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതാണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉറപ്പുനല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-04-23 16:56:00
Keywordsകെ‌സി‌ബി‌സി
Created Date2020-04-23 16:56:54