Content | വത്തിക്കാന്‍: പരിശുദ്ധ അമ്മയ്ക്ക് വേണ്ടി പ്രത്യേകം പ്രതിഷ്ടിച്ചിരിക്കുന്ന മെയ് മാസത്തില്‍ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. ഇന്നലെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് മാര്‍പാപ്പ ജപമാലയുടെ പ്രാധാന്യത്തെ പറ്റി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത്.
ജപമാല ദിവസവും ചൊല്ലി കൊണ്ട് ദൈവമാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കാന്‍ അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. ജപമാലയിലൂടെ കുരിശിനെ അനുഗമിച്ച പരിശുദ്ധ കന്യാമറിയത്തോട് കൂടുതല്‍ അടുക്കുവാന്‍ അദ്ദേഹം രോഗികളോട് ആവശ്യപ്പെട്ടു. വിവാഹിതരായ ദമ്പതികളോട്, അവരുടെ കുടുംബജീവിതത്തിന്റെതായ പരസ്പര ബഹുമാനവും സ്നേഹവും കുറഞ്ഞുപോകാതിരിക്കുവാന്‍ ജപമാല ദിവസവും ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
|