category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading‘ഗോ ഗോ ഗോ കൊറോണ’: തരംഗമായി സി‌എം‌സി സന്യാസിനികളുടെ ഗാനം
Contentആലുവ: കൊറോണ കാലത്ത് ഭവനങ്ങളിലായിരിക്കുന്നവര്‍ക്ക് പ്രചോദനവുമായി സി‌എം‌സി സന്യാസിനികള്‍ നിര്‍മ്മിച്ച ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു. വിവിധ ശുശ്രൂഷകളിലൂടെ ഈ കൊറോണക്കാലത്ത് നമുക്ക് അതിജീവിക്കുവാന്‍ സാധിക്കുമെന്നുള്ള ഒരു പ്രചോദനമാണ് ഗാനത്തിലൂടെ പ്രേഷകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്. നാല്‍പതോളം സിഎംസി സിസ്റ്റേഴ്സിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ ഗാനം പുറത്തിറങ്ങിയിട്ടുള്ളത്. ആലുവായിലുള്ള മൌണ്ട് കാര്‍മ്മല്‍ ജനറല്‍ ഹൗസിലെ മദര്‍ സിബിയും കൌണ്‍സിലേഴ്സും ആണ് ഈ ഗാനത്തിന്റെ പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. സിസ്റ്റര്‍ അക്വീന സി‌എം‌സി ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഹെൻട്രി ജോയ് പടിഞ്ഞാക്കര സംവിധാനം, ക്യാമറ, എഡിറ്റിംഗ്, ഓഡിയോ മിക്സിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നു. സി. അക്വിന, സി. ജെയ്സി, സി. മരിയ ആന്റോ, സി. ഗ്ലോറി മരിയ, സി. ജിസ് മരിയ, സി. ഹിത, സി. ജെസ്മി എന്നീ ഏഴു സിസ്റ്റേഴ്സ് ഈ സംരംഭത്തില്‍ പാട്ടുപാടുവാനായി മാത്രം ഒന്നുചേര്‍ന്നിട്ടുണ്ട്. സി. ഷാരോണ്‍, സി. നോയല്‍, സി. ഗ്ലോറി മരിയ, സി. ആന്‍സി, സി. ആനി ഡേവിസ് എന്നിവർ ഇതിന്റെ വിവിധ പിന്നണി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. സഹസംവിധാനം സി.ഷാരോൺ സി‌എം‌സിയും നിർമ്മാണ നിയന്ത്രണം സി.ആനി ഡേവീസ് സി‌എം‌സിയും നിർവ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ അസിസ്റ്റൻസ് ആയി സി. നോയൽ സി‌എം‌സി, സി. ഗ്ലോറി മരിയ സി‌എം‌സി, സി.ആൻസി സി‌എം‌സി എന്നിവരും ഈ ഗാനത്തിൻ്റെ പിന്നണിയിലുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=YaqSemXtgJA&feature=youtu.be
Second Video
facebook_link
News Date2020-04-28 09:08:00
Keywordsഗാന, സംഗീ
Created Date2020-04-28 09:13:49